കാസര്‍കോട്: ബൈക്കിടിച്ച് ഗുരുതര നിലയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചെറുവത്തൂര്‍, തുരുത്തി വില്ലേജിലെ അറിഫ മന്‍സിലിലെ എംകെ ഇബ്രാഹിം (79)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 16ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വലിയപറമ്പ്, ഒരിയരയിലാണ് അപകടം. നടന്നു പോവുകയായിരുന്ന ഇബ്രാഹിമിനെ മാവില കടപ്പുറം ഭാഗത്തുനിന്നും എത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ ചന്തേര പൊലീസ് കേസെടുത്തു.






