ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു കോൺഗ്രസിനെ ദിവസങ്ങളോളം മുൾമുനയിൽ നിറുത്തിയ കെ സുധാകരനും മറ്റും ഒടുവിൽ കോൺഗ്രസു വഴങ്ങി. കോൺഗ്രസ് നേതൃത്വം ഒടുവിൽ നിലപാടു കടുപ്പിക്കുകയും എകെ ആന്റണി, മല്ലികാർജുൻ ഖാർഗെ, രമേശ് ചെന്നിത്തല എന്നിവർ നടത്തിയ നീക്കവും ഒടുവിൽ സുധാകരനു പിന്തിരിയാതെ മാർഗ്ഗമില്ലെന്ന സ്ഥിതിയെത്തിച്ചു. ഒരു ഘട്ടത്തിൽ സുധാകരനു വഴങ്ങാൻ കോൺഗ്രസ് തയ്യാറായതോടെ സുധാകരനൊപ്പം കൂടാൻ കേരളത്തിൽ നിന്നുള്ള മറ്റുചിലരും ജാതിക്കാർഡും മറ്റുമായി ഇറങ്ങാൻ ശ്രമിച്ചതോടെ കോൺഗ്രസ് നേതൃത്വം താൽപര്യങ്ങളുടെ തലപറിച്ചു. ഒടുവിൽ പാർട്ടിയാണ് വലുതെന്നും താൻ ചെറുതാണെന്നും സുധാകരൻ സമ്മതിച്ചു. താൻ പാർട്ടിക്ക് വിധേയനായി തുടരും . എംപിയായ തനിക്ക് നിയമസഭാ സ്ഥാനാർത്ഥിത്വം കിട്ടാത്തതിൽ നിരാശയില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ തനിക്ക് ആവതില്ലെന്നും സ്വതന്ത്രനായി മത്സരിക്കാൻ നീക്കം ഇല്ലെന്നും സുധാകരൻ പറഞ്ഞു. ഇതിനിടയിൽ കണ്ണൂർ ഡിസിസി യിൽ സുധാകര പക്ഷവും എതിർപക്ഷവും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായിരുന്നു. തുടർന്ന് എംപി മാരെയും ആരോപണ വിധേയരെയും ഒഴിവാക്കി കോൺഗ്രസ് രണ്ടാംഘട്ടം സ്ഥാനാർത്ഥി ലിസ്റ്റ് ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊ ടുവിൽ പുറത്തുവിട്ടു. കണ്ണൂരിൽ ഒ.ടി. മോഹനനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോന്നിയിൽ സതീഷ് മത്സരിക്കും. പെരുമ്പാവൂരിൽ മനോജാണ് കോൺഗ്രസ് സ്ഥാനാർത്ഥി .







