ഭാര്യയുടെ ഫോണില്‍ ക്രൂരമായ കൊലപാതക പദ്ധതി; തന്റേയും സഹോദരങ്ങളുടേയും ജീവന്‍ രക്ഷിക്കാന്‍ ഭാര്യയെ ഭര്‍ത്താവ് കാമുകനൊപ്പം പറഞ്ഞുവിട്ടു

ലക്‌നൗ: അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനേയും സഹോദരങ്ങളേയും കൊലപ്പെടുത്താനുള്ള ഭാര്യയുടേയും കാമുകന്റേയും പദ്ധതി ഭര്‍ത്താവ് പൊളിച്ചു. സ്വയരക്ഷയ്ക്ക് വേണ്ടി ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ടാണ് യുവാവ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പരിഹാരം കണ്ടത്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. രാജ്കുമാര്‍ എന്ന യുവാവാണ് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഭാര്യയെ കാമുകനൊപ്പം സന്തോഷത്തോടെ പറഞ്ഞുവിട്ടത്. ഭാര്യയ്ക്ക് ഒരു യുവാവുമായി അവിഹിതബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ നിരന്തരം കലഹവും ഉണ്ടാകാറുണ്ടായിരുന്നു. ഒടുവില്‍ തര്‍ക്കം രൂക്ഷമായതോടെ അവിഹിതത്തിന് തെളിവ് നല്‍കാന്‍ യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു തെളിവ് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു യുവാവ്.

അതിനിടെയാണ് യുവതി കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് യുവാവ് കാണാനിടയായത്. ഫോണ്‍ പിടിച്ചു വാങ്ങി ഗാലറി പരിശോധിച്ചപ്പോള്‍ യുവാവ് ഞെട്ടിപ്പോയി. ഭാര്യയുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ മാത്രമല്ല, കൊലപാതകവുമായി ബന്ധപ്പെട്ട ചില ഫേസ്ബുക്ക് പോസ്റ്റുകളും അതിലുണ്ടായിരുന്നു. കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവ് തടസമായതിനാല്‍ രാജ് കുമാറിനേയും അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളേയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിനായുള്ള പദ്ധതികളായിരുന്നു ഫോണിന്റെ ഗാലറിയില്‍ ഉണ്ടായിരുന്നത്.

2025 മാര്‍ച്ചില്‍ മീററ്റില്‍ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പുകളുടെ വിവരങ്ങളും അതില്‍ ഉണ്ടായിരുന്നു. തന്നെ കൊന്ന് ഒരു ഡ്രമ്മിലിട്ട് സിമന്റ് നിറച്ച് തെളിവ് നശിപ്പിക്കാനാണ് ഭാര്യയുടെ പദ്ധതിയെന്ന് മനസ്സിലാക്കിയ രാജ്കുമാര്‍ ഭാര്യയെ ചോദ്യം ചെയ്തു. കൊലപാതകം ചെയ്യാന്‍ പദ്ധതിയിട്ട വിവരം ഭാര്യ തുറന്നുപറഞ്ഞു.

പിന്നാലെ രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കാമുകനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി യുവതി അറിയിച്ചു. ഇതോടെ രാജ്കുമാര്‍ ഭാര്യയുടെ കാമുകനെ നേരില്‍ കണ്ട് സംസാരിച്ചു. ഒടുവില്‍ തന്റേയും സഹോദരങ്ങളുടേയും ജീവന്‍ രക്ഷിക്കാന്‍ ഭാര്യയെ രാജ്കുമാര്‍ കാമുകനൊപ്പം വിട്ടയച്ചു.

2025 മാര്‍ച്ചില്‍ മീററ്റില്‍ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സൗരഭിന്റെ ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് സൗരഭിനെ കൊന്ന് ശരീരം 15 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം നീല പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്റ് നിറച്ച് അടയ്ക്കുകയായിരുന്നു. ഇതേ രീതിയില്‍ രാജ്കുമാറിനെ കൊലപ്പെടുത്താനായിരുന്നു ഭാര്യയുടെ പദ്ധതിയെന്നാണ് രാജ്കുമാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page