കാസര്‍കോട്: മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കോ തോട്ട്പാറയിലെ പ്രമീളയുടെ മകന്‍ ശ്രീരാജി (28)നെ റോഡരുകില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പൊയില്‍, പെര്‍ളത്തുള്ള മാതാവിന്റെ വീട്ടിനു സമീപത്തെ റോഡരുകിലാണ് മൃതദേഹം കാണപ്പെട്ടത്. മാതാവിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് ശ്രീരാജ് താമസം. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയിരുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ച നിലയിലാണ്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ്ഗ് പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.






