ടിപ്പര്‍ ലോറി ഇടിച്ചു തെറുപ്പിച്ച ബൈക്ക് യാത്രക്കാരന്‍ അതേ ലോറി കയറിയിറങ്ങി മരിച്ചു

ആലപ്പുഴ: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് തെറിച്ചു വീണ മധ്യവയസ്‌കന്‍ അതേ ലോറി കയറിയിറങ്ങി ദാരുണമായി മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കാര്‍ത്തികപ്പള്ളി മഹാദേവികാട് കീര്‍ത്തി ഭവനം സുധേഷ് ചന്ദ്രന്‍(44) ആണ് ദാരുണമായി മരിച്ചത്.

മാവേലിക്കര മിച്ചല്‍ ജംക്ഷനടുത്തെ കിഴക്ക് നടയ്ക്കാവില്‍ ഇന്ന് രാവിലെയാണ് അപകടം. സുധേഷ് ചന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page