തേപ്പു ജോലിക്കിടയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു; യുവാവിനു ദാരുണാന്ത്യം

കാസർകോട് : തേപ്പു ജോലിക്കിടയിൽ കെട്ടിടത്തിന്റെ സൺ ഷേഡിന്റെ മുകളിൽ നിന്നു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം.

മീഞ്ച ,അട്ടഗോളി, നവോദയ നഗറിലെ കേശവ – രമാവതി ദമ്പതികളുടെ മകൻ ശങ്കര (26) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉപ്പള, മണിമുണ്ടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കേശവയെ ദേർളക്കട്ടയിലെ ആശു പത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സഹോദരങ്ങൾ: സന്തോഷ്, വേണുഗോപാൽ, രേഷ്മ. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page