തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ കസിന്‍ പകര്‍ത്തുന്നതിനിടെ യുവാവ് സ്വയം നെഞ്ചില്‍ നിറയൊഴിച്ച് മരിച്ചു; ദൃശ്യങ്ങള്‍ ക്യാമറയില്‍

ന്യൂഡല്‍ഹി: തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ കസിന്‍ പകര്‍ത്തുന്നതിനിടെ യുവാവ് സ്വയം നെഞ്ചില്‍ നിറയൊഴിച്ച് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയില്‍ കഴിഞ്ഞദിവസമാണ് സംഭവം.പവന്‍ കുമാര്‍(28) എന്ന ആളാണ മരിച്ചത്. കസിനായ ഹിമാന്‍ഷു തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് ദാരുണമായ സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

നെഞ്ചില്‍ വെടിയേറ്റ പവന്‍ കുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ പവന്‍ കുമാറും ഹിമാന്‍ഷുവും സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അബദ്ധത്തില്‍ വെടിയുതിര്‍ക്കരുതെന്നും ഹിമാന്‍ഷു ഉപദേശിക്കുന്നത് കാണാം. ഹിമാന്‍ഷുവിന്റെ ഉടസ്ഥതയിലുള്ള തോക്കായിരുന്നു അത്. നിമിഷങ്ങള്‍ക്കുശേഷം, പവന്‍ തോക്ക് നെഞ്ചിന്റെ ഇടതുവശത്ത് വയ്ക്കുകയും ക്യാമറയിലേക്ക് നോക്കി ട്രിഗര്‍ വലിക്കുകയും ചെയ്തു. ഇതുകണ്ട് ഹിമാന്‍ഷു ഞെട്ടുന്നതും വീഡിയോയില്‍ കാണാം.

തോക്കും വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് പ്രധാനപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page