അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു; കൊലയ്ക്കുശേഷം കിണറ്റില്‍ ഒളിച്ച പ്രതി പിടിയില്‍

തൃശൂര്‍: അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ക്രിസ്റ്റഫര്‍ നഗര്‍ പുത്തൂര്‍ വീട്ടിലെ സൗമ്യ (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസിയായ അപ്പാടന്‍ തോമസ്(65) ആണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം അയല്‍വാസിയുടെ കിണറ്റില്‍ ഒളിച്ച ഇയാളെ ഒല്ലൂര്‍ പൊലീസ് പിടികൂടി.

വളര്‍ത്തു നായ റോഡിലേക്കിറങ്ങിയത് കണ്ട് അതിന്റെ പിറകേ ഇറങ്ങിയ സൗമ്യയെ കത്തിയുമായി പിന്നാലെ എത്തിയ തോമസ് കുത്തുകയായിരുന്നുവെന്ന് പറയുന്നു. കുത്തേറ്റ് അര മണിക്കൂറോളം റോഡില്‍ കിടന്ന സൗമ്യയെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റില്‍ ഒളിച്ച പ്രതിയെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് തോമസ്. ഇരു വീട്ടുകാരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കമുണ്ടെന്ന് പറയുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മരിച്ച സൗമ്യ വിവാഹമോചിതയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഏഗ്‌ന, ആരോണ്‍ എന്നിവര്‍ സൗമ്യയുടെ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page