കാസര്‍കോട്: 20 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാൽ, മൈലാട്ടി കൂട്ടപ്പുന്നയിലെ വി എം സൂരജ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിനു സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് സൂരജ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു. എന്നാല്‍ തിരിച്ചെത്തിയിരുന്നില്ല. രാവിലെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് കേസെടുത്തു. കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ മകനാണ് സൂരജ്. സഹോദരങ്ങള്‍ സൗമ്യ, സുരമ്യ.






