ബൈക്ക് റോഡില്‍ നിന്ന് ഓടയിലേക്ക് തെന്നിവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് റോഡില്‍ നിന്ന് ഓടയിലേക്ക് തെന്നിവീണ് സഹോദരങ്ങള്‍ മരിച്ചു.
കിളിമാനൂര്‍ പുതിയകാവില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ കിളിമാനൂര്‍ പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജന്‍ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.

വീട്ടില്‍നിന്ന് കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഓടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ചിത്രം തെളിഞ്ഞു; കാസര്‍കോട് മൂന്നു മുന്നണികളിലും ഇപ്പോഴും അവ്യക്തത , അവസാന നിമിഷം അട്ടിമറി ഉണ്ടാകുമോ? ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും യുഡിഎഫില്‍ അന്തിമ തീരുമാനമായില്ല, ഊഹാപോഹങ്ങള്‍ തുടരുന്നു

You cannot copy content of this page