മലപ്പുറം: കുടുംബ കലഹത്തെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. നിലമ്പൂര്‍ കരുളായിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിതയാണ്(30) മരിച്ചത്. വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവ സമയത്ത് രജിതയുടെ ഭര്‍ത്താവ് പുറത്തുപോയിരുന്നു. കൊലപാതകത്തിന് പിന്നാലെ അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചു നില്‍ക്കുന്ന രജിതയെ ആണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ചായ ചോദിച്ചിട്ട് നല്‍കാതിരുന്നതാണ് കാരണമെന്നു പൊലീസ് പറഞ്ഞു.
രജിതയുടെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. അവരുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം. ശാന്തയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പ്രേരിപ്പിച്ച യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.







