കാസര്‍കോട്: ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു. ബദിയഡുക്കയിലെ പ്രമുഖ ബേക്കറി വ്യാപാരിയായ രവീന്ദ്ര കാമത്തിന്റെ മകന്‍ രാഘവേന്ദ്ര കാമത്ത് (29)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു പറയുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് ഡോക്ടര്‍ വീട്ടില്‍ എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
മാതാവ്: മംഗളകാമത്ത്. സഹോദരി: നാഗശ്രീ കാമത്ത്.







