പോലീസ് ആരാണെന്നാ , വിചാരം? പോലീസിനെ കണ്ട് പുഴയിൽ ചാടിയ മോഷ്ടാവിനൊപ്പം പൊലീസും പുഴയിൽ ചാടി ; പുഴയിൽ മുങ്ങിയ കള്ളനെ പൊക്കി

പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ഓടിരക്ഷപ്പെടുന്നതിന് ആറ്റിൽ ചാടിയ കള്ളനെ പിടികൂടാൻ പോലീസും പുഴയിൽ ചാടി . പോലീസ് പുഴയിലും പിന്തുടരുന്നത് കണ്ട് പുഴയിലെ വെള്ളത്തിനടിയിൽ മുങ്ങിയ കള്ളനെ പോലീസ് വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു അതിസാഹസികമായിപിടിച്ചു. പോലീസിന്റെ സന്ദർഭോചിതമായ സാഹസിക പ്രവർത്തനത്തെ നാട്ടുകാർ പ്രകീർത്തിച്ചു. പൊലീസായിൽ ഇങ്ങനെ വേണമെന്നു നാട്ടുകാർ ഒറ്റക്കെട്ടായി അഭിനന്ദിച്ചു. കോഴഞ്ചേരിയിലെ പ്രസന്നയുടെ താലിമാലയാണ് വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന പുറത്താറിലെ രാജേഷ് പൊട്ടിച്ചെടുത്തു പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. കള്ളനു പിന്നാലെ വിവരമറിഞ്ഞ് നാട്ടുകാരും ഓടുകയായിരുന്നു. പലവഴിക്കു നിന്ന് ആളുകൾ ഓടി വരുന്നത് കണ്ടു രക്ഷപ്പെടാൻ മറ്റു മാർഗ്ഗമില്ലാ തായതോടെയാണ് മോഷ്ടാവ് പുഴയിൽ ചാടിയത്. ഇതിനിടയിൽ വിവരമറിഞ്ഞു പോലീസും ഓടിയെത്തി. പോലീസിനെ കൂടി കണ്ടതോടെ എല്ലാ വഴിയും അടഞ്ഞെന്നു ബോധ്യമായാണു കള്ളൻ പുഴയിൽ ചാടിയതെന്തു പറയുന്നു. പക്ഷേ, പൊലീസുണ്ടാേ വിടുന്നു. പോലീസും പുഴയിലേക്ക് എടുത്തുചാടി. ഇതിനിടയിൽ കള്ളൻ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഒപ്പം മുങ്ങിയ പൊലീസ് വെളളത്തി നടിയിൽ നിന്നു കള്ളനെ പൊക്കിയെടുത്തു. പക്ഷേ അതിനിടയിൽ കള്ളൻ രാജേഷ് മാല എവിടെയോ ഒളിപ്പിച്ചു. പ്രതിയെ പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. താലിമാല കണ്ടെത്താൻ ഇനി പുഴയും തിരയേണ്ടിവരുമോ എന്ന് പോലീസ് ആലോചിക്കുന്നുണ്ടെന്നു പറയുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page