കാസര്‍കോട്: എലിവിഷം കഴിച്ച് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള പെട്രോള്‍പമ്പ് ജീവനക്കാരന്‍ മംഗ്‌ളൂരു ,അമര്‍ ആള്‍വ റോഡ്,ശാന്ത ആള്‍വ കോംപൗണ്ടിലെ ആകേഷ് (25) ആണ് മരിച്ചത്. ഒരു വര്‍ഷമായി ആരിക്കാടി, കാര്‍ളെയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു ആകേഷ് താമസിച്ചിരുന്നത്. മാര്‍ച്ച് ആറിനു രാവിലെയാണ് ഇയാളെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ദേര്‍ളക്കട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മംഗ്‌ളൂരുവില്‍ സംസ്‌ക്കരിച്ചു. പിതാവ്: മഹേഷ്. മാതാവ്: രാധ. സഹോദരി: ആഷിഖ.






