കോഴിക്കോട്: അമ്മയേയും മകനേയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി മുണ്ടാളി താഴത്ത് മാധവി (88), മകന്‍ സജീഷ് എന്നിവരാണ് ആത്മഹത്യ ചെയ്തത്. മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിലും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇരുവരേയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് തുറന്നുനോക്കിയപ്പോഴാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.







