മലപ്പുറം: അഞ്ചുവയസുകാരന്‍ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ നടുവിലങ്ങാടിയിലെ ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്‌മാന്റെയും മകന്‍ അബാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ് അബാന്‍.
മയ്യത്ത് നമസ്‌കാരം വൈകിട്ട് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും. ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.







