കാസര്‍കോട്: സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. കുമ്പള, ബംബ്രാണ ചൂരിത്തടുക്കയിലെ അഷ്‌റഫ് എന്ന എളാപ്പഅഷ്‌റഫ് (58) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ തലപ്പാടി ടോള്‍ ഗേറ്റ് കഴിഞ്ഞയുടനെ ദേശീയ പാതയിലാണ് സംഭവം. മംഗ്‌ളൂരുവിലേക്ക് സ്‌കൂട്ടറോടിച്ചു പോവുകയായിരുന്നു അഷ്‌റഫ്. ടോള്‍ഗേറ്റ് കഴിഞ്ഞയുടനെ ഹൃദയാഘാതം ഉണ്ടായതായി സംശയിക്കുന്നു. സ്‌കൂട്ടര്‍ വീണു കിടക്കുന്ന നിലയിലും അഷ്‌റഫിനെ ഫുട്പാത്തില്‍ കിടന്ന നിലയിലുമാണ് കണ്ടത്. സ്ഥലത്തുണ്ടായിരുന്നവര്‍ അഷ്‌റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മംഗ്‌ളൂരു സ്വദേശിയായ അഷ്‌റഫ് 35 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചൂരിത്തടുക്കയില്‍ സ്ഥിരതാമസമാക്കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സഫിയ. മക്കള്‍: അഫ്രീദ്, ജാസ്മിന്‍, ഇന്‍സിമാം. സഹോദരങ്ങള്‍: ഹനീഫ, മുഹ്‌യുദ്ദീന്‍. അഞ്ചു സഹോദരിമാരും ഉണ്ട്.






