ഉജ്ജെയ്‌നി: വിവാഹിതയായ അയല്‍ക്കാരിയുടെ അടിവസ്ത്രങ്ങള്‍ പതിവായി മോഷ്ടിച്ചു കൊണ്ടിരുന്ന ആളെ ഒടുവില്‍ പൊലീസ് പിടിച്ചു. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ 25 കാരനായ അങ്കിത് മാളവ്യ എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പോയെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയോട് തനിക്ക് കടുത്ത പ്രണയമാണെന്ന് പ്രതി പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം യുവതിക്ക് അറിയില്ലെന്ന് അയാള്‍ നസ്സഹായത പ്രകടിപ്പിച്ചു. യുവതിയോടുള്ള പ്രണയമാണ് അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ പ്രേരകമായതെന്ന് യുവാവ് പറഞ്ഞു. നെഞ്ചില്‍ യുവതിയുടെ പേര് പച്ചകുത്തിയത് അയാള്‍ പൊലീസിന് കാണിച്ചുകൊടുത്തു.
രാത്രിയില്‍ ഉണങ്ങാനിടുന്ന അടിവസ്ത്രങ്ങള്‍ പതിവായി മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ സിസിടിവി ദൃശ്യം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഇരുട്ടിന്റെ മറവിലെത്തി യുവാവ് അവ എടുത്തുകൊണ്ടുപോകുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.







