കുറ്റിക്കോലിലെ കവര്‍ച്ച; കുരുവി സാജുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: ബേഡകം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കോലില്‍ കടയില്‍ നിന്നു പട്ടാപ്പകല്‍ 40,000 രൂപ കവര്‍ന്ന കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഇരിട്ടി, വിളമന, പെരിങ്കിരി കുരുവിക്കാട്ടു വീട്ടില്‍ ഗുരുജി എന്ന കുരുവി സാജു (40)വിനെയാണ് കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഇരിട്ടി പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ 25ല്‍ പരം മോഷണകേസുകളില്‍ പ്രതിയാണ് കുരുവി സാജു.
ഡിസംബര്‍ 22ന് ബേഡകം, കുറ്റിക്കോലിലെ കുഞ്ഞികൃഷ്ണന്റെ കടയില്‍ നിന്നു 40000 രൂപ കവര്‍ന്ന കേസിലാണ് ഏറ്റവുമൊടുവിലായി അറസ്റ്റു ചെയ്തത്. ഈ കേസില്‍ വെള്ളിയാഴ്ചയാണ് സജുവിനു ജാമ്യം കിട്ടിയത്. ജയിലില്‍ നിന്നു പുറത്തിറങ്ങിയ ഉടനെ ഇരിട്ടി എസ്‌ഐ കെ. ഷറഫുദ്ദീനും സംഘവും കാപ്പ പ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. ഇനി ആറു മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കും കുരുവി കഴിയുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page