തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബെവ്‌കോയുടെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും ‘നോട്ട് നിരോധനം’. എംഡി ഹര്‍ഷിത അട്ടലൂരി ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.
തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.







