പനയാല്‍, നെല്ലിയടുക്കത്ത് കെട്ടിടത്തില്‍ സ്‌ഫോടനം; ഷട്ടര്‍ ഇളകി തെറിച്ചു, സംഭവത്തില്‍ ദുരൂഹത

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, നെല്ലിയടുക്കത്ത് കെട്ടിടത്തിനു അകത്ത് വന്‍ സ്‌ഫോടനം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദാമോദരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ചെമ്പിരിക്ക സ്വദേശി അസീസ് വാടകയ്ക്ക് എടുത്ത കെട്ടിടമാണിത്. സമീപത്തു തന്നെ വാടക വീട്ടിലാണ് അസീസും കുടുംബവും താസമസം. മരം വ്യാപാരിയാണ് അസീസ്. പുതിയ യന്ത്രങ്ങള്‍ കൊണ്ടുവച്ച മുറിയിലാണ് പുലര്‍ച്ചെ ഒന്നരമണിയോടെ വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഷട്ടര്‍ പുറത്തേയ്ക്ക് തെറിച്ച നിലയിലാണ്. അകത്തു തീ പിടിക്കുന്ന സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. വൈദ്യുതി കണക്ഷനുമില്ല. പിന്നെങ്ങിനെയാണ് തീപിടിച്ചതെന്നു വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സ്‌ഫോടന ശബ്ദം കേട്ട് അസീസും അയല്‍വാസികളും ചേര്‍ന്നാണ് തീയണച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page