കാസർകോട്: സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. രാജപുരം ടെൻത് പയസ് കോളേജിലെ മൂന്നാം വർഷ ബി എസ് സി ലൈഫ് സയൻസ് വിദ്യാർത്ഥി മടിക്കൈ,കാരാക്കോട് തോണിക്കല്ലിലെവി എം അശ്വിൻ രാജ് (19) ആണ് വെളളിയാഴ്ച വൈകിട്ട് കുടുംബൂർ പുഴയിൽ മുങ്ങി മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാർ എത്തിയാണ് അശ്വിനെ കരയിൽ എത്തിച്ചത്. ഉടനെ തന്നെ പൂടുംങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ: അശ്വതി, ഐശ്വര്യ.







