ജോലി സമ്മർദ്ദം ആർടിഒ ജീവനക്കാരി ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ആർടിഒ ഓഫീസ് ജീവനക്കാരി നേമത്തെ ശരണ്യ ( 32 ) നെയ്യാർ ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം. ഇവരുടെ സ്കൂട്ടറും ,മൊബൈൽ ഫോണും, പേഴ്സും , ചെരിപ്പും ഡാമിന് അടുത്തുനിന്ന് കണ്ടെത്തി. നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും റിസർവ്വറിൽ തിരച്ചിൽ തുടരുകയാണ്. ഓഫീസിലെ ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവർ നേരത്തെ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നതായി പറയുന്നു .എന്നാൽ ഇപ്പോൾ മാറ്റം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതായും അത് ശരണ്യയെ കടുത്ത മാനസിക സംഘർഷത്തിനിടയാക്കിയിരുന്നതായും ഭർത്താവ് സിരീഷ് പറയുന്നു .താൻ മരിക്കുകയാണെന്ന് ഭർത്താവിനെ വിളിച്ച് അറിയിച്ച ശേഷമാണ് ഡാമിൽ ചാടിയതെന്ന് സിരീഷ് പോലീസിനെ അറിയിച്ചു . ഇക്കാര്യം നെയ്യാർ അസിസ്റ്റന്റ് എൻജിനീയറെ സിരീഷ് അപ്പോൾ തന്നെ ഫോണിൽ അറിയിച്ചിരുന്നതായും പറയുന്നുണ്ട്. തിരുവനന്തപുരം ആര്‍ടിഒ ഓഫീസിൽ നിന്ന് ഇന്നലെ നെയ്യാറ്റിൻകര ഡിപ്പോയിലേക്ക് ശരണ്യക്കു ഇന്നലെ ഡ്യൂട്ടി നൽകിയിരുന്നെങ്കിലും ശരണ്യ ജോലിക്ക് പോയിരുന്നില്ല. വൈകിട്ട് അടുത്തുള്ള കായലിലേക്ക് പോകുന്നു വെന്നു പറഞ്ഞതാണ് ശരണ്യ വീട്ടിൽനിന്നിറങ്ങിയതെന്ന് പറയുന്നു ഇവർക്ക് നാലും രണ്ടും വയസ്സുള്ള മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page