തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ സൂപ്രണ്ട് ഡോക്ടര്‍ സുനില്‍ കുമാറിനെതിരെ പൊലീസ് പീഡനകേസെടുത്തു. ചികിത്സക്കെത്തിയ സ്ത്രീയുടെ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ചികിത്സക്കെത്തിയപ്പോള്‍ സൗഹൃദത്തിലാകുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
2023 മുതല്‍ ഡോക്ടറുമായി ബന്ധമുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. നിലവില്‍ ന്യൂറോ സര്‍ജറി വിഭാഗം യൂണിറ്റ് ചീഫാണ് ഡോക്ടര്‍ സുനില്‍ കുമാര്‍.







