ഇറാൻ – ഇസ്രായേൽ – യുഎസ്
യുദ്ധം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു:
ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുക,
യുദ്ധനഷ്ടപരിഹാരം നൽകുക,
ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നൽകുക.
ഹോർമുസ് കടലിടുക്ക്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഭീഷണി ഇറാൻ ആവർത്തിച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില ക്രമാതീതമായി വർധിക്കുമെന്ന ആശങ്കയുണ്ട്.
ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ കടന്നു.
ലബനാനിലെ ആക്രമണം: തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ക്രൈസ്തവ പുരോഹിതൻ കൊല്ലപ്പെട്ടു. ഇതിൽ മാർപ്പാപ്പ അനുശോചനം രേഖപ്പെടുത്തി.
മോദിയുടെ ഇടപെടൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് മേഖലയിലെ സംഘർഷങ്ങളിൽ ആശങ്ക അറിയിച്ചു.
യുഎസ് കോൺസുലേറ്റ് അടച്ചു: സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലെ പെഷവാറിലുള്ള യുഎസ് കോൺസുലേറ്റ് ശാശ്വതമായി അടച്ചുപൂട്ടി.
അമേരിക്കയിലെ മിഷിഗണിൽ ഒരു ജൂത മതകേന്ദ്രത്തിന് സമീപം വെടിവയ്പ്പും കാർ ഇടിപ്പിക്കലും ഉണ്ടായതിനെത്തുടർന്ന് പ്രദേശത്തെ സ്കൂളുകൾ അടച്ചുപൂട്ടി.
സൗദി അറേബ്യ: തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ 12 ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദുബായ്: ദുബായിലെ അൽ ബദ മേഖലയിൽ ചെറിയ രീതിയിലുള്ള ഡ്രോൺ അപകടം റിപ്പോർട്ട് ചെയ്തു, എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.
സ്പോർട്സ്: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ മലയാളി താരം കിരൺ ജോർജ് മുൻ ലോക ചാമ്പ്യൻ ലോ കീൻ യേവിനെ അട്ടിമറിച്ച് ശ്രദ്ധേയമായ വിജയം നേടി.
ഐപിഎൽ മാർച്ച് 28-ന് തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു.
ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ ചർച്ച: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
എൽപിജി വിതരണം: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.വിതരണത്തിൽ
സംസ്ഥാനങ്ങൾക്ക് മുൻഗണന നിശ്ചയിക്കാമെന്നും കരിഞ്ചന്ത തടയാൻ കർശന നടപടി വേണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
ഹോർമുസ് കടലിടുക്ക്: ഇറാനുമായുള്ള ചർച്ചകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു. അതേസമയം, ഹോർമുസ് അടച്ചിടുമെന്ന തരത്തിൽ ഇറാൻ പരമോന്നത നേതാവിന്റെ ഭാഗത്തുനിന്ന് സന്ദേശങ്ങൾ വരുന്നതായും റിപ്പോർട്ടുകളുണ്ട്.
പിഎം കിസാൻ: പിഎം കിസാൻ പദ്ധതിയുടെ 22-ാം ഗഡു കർഷകർക്ക് ഉടൻ ലഭ്യമാകും. ഗുണഭോക്താക്കൾ ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശമുണ്ട്.
കാലാവസ്ഥ: കേരളത്തിലെ വടക്കൻ ജില്ലകളിൽ (കാസർകോട്, കണ്ണൂർ) ഉയർന്ന താപനില തുടരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. പ്രായപരിധിയുടെ പേരിൽ തന്നെ ഒഴിവാക്കിയതിനെതിരെ അദ്ദേഹം പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഇതിൽ എം.പിമാരെ ഉൾപ്പെടുത്തിയിട്ടില്ല; പകരം 19 സിറ്റിങ് എം.എൽ.എമാർക്കും 5 മുൻ എം.എൽ.എമാർക്കും അവസരം നൽകി.
വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഹൈക്കോടതി നീക്കിയത് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു
കുറ്റകൃത്യം
മലപ്പുറത്ത് വാഹനാപകടം: വിമാനത്താവളത്തിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.
പാചകവാതക ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാന്റീനിൽ വിഭവങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
റെയിൽവേ വാർത്തകൾ
മംഗളൂരു – രാമേശ്വരം എക്സ്പ്രസ്: മംഗളൂരു സെൻട്രലിൽ നിന്ന് തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിൻ സർവീസ് മാർച്ച് 14 ശനിയാഴ്ച മുതൽ തുടങ്ങും.
അമൃത് ഭാരത് എക്സ്പ്രസ്: നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
കാസർകോട് സ്വദേശിയായ യുവതി പനി ബാധിച്ച് മരിച്ചതായി റിപ്പോർട്ടുണ്ട് . സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണൂരിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ജനാലയുടെ ഷട്ടർ വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
സ്വർണ്ണവില: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന് 1,18,960 രൂപയായി.
തൃക്കരിപ്പൂർ നിയമസഭാ സീറ്റ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം, കോൺഗ്രസിന് വിട്ടുകൊടുത്തതോടെ, കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയേറി. നേരത്തെ ഈ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
തൃക്കരിപ്പൂർ തീരദേശ റോഡിലെ അപകടകരമായ വളവുകൾ നികത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ നിവേദനത്തിൽ അനുകൂല തീരുമാനമുണ്ടായി. ഈ വളവുകൾ നേരെയാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
ജൻഔഷധി കേന്ദ്രങ്ങൾക്കെതിരെ പരാതി: തൃക്കരിപ്പൂരിലെ ചില ജൻഔഷധി കേന്ദ്രങ്ങളിൽ ജനറിക് മരുന്നുകൾക്ക് പകരം ബ്രാൻഡഡ് മരുന്നുകൾ നൽകി ജനങ്ങളെ പറ്റിക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
കൊയോങ്കര കളിയാട്ടം: 33 വർഷങ്ങൾക്ക് ശേഷം കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള വിവിധ സാംസ്കാരിക പരിപാടികൾ പുരോഗമിക്കുന്നു.







