കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ട്രെയിന്‍ ഇടിച്ചു മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
പൊയ്‌നാച്ചി, പറമ്പിലെ വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

വേണുഗോപാലന്‍ -സ്മിത ദമ്പതികളുടെ ഏകമകനും മംഗ്‌ളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായിരുന്ന എം ശിവനന്ദന്‍ (19) ഡിസംബര്‍ 29ന് രാത്രിയാണ് ട്രെയിന്‍ തട്ടി മരിച്ചത്.







