പയ്യന്നൂര്‍: കാണാതായ സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ ,കിഴക്കെ കൊവ്വലിലെ മോഹന്‍ദാസ് (62) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച മുതല്‍ മോഹന്‍ദാസിനെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കണ്ടോത്ത് കിസാന്‍ കൊവ്വലിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. സ്റ്റേഷന്‍ ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.






