കാസര്‍കോട്: ബേക്കല്‍, പനയാല്‍. ബട്ടത്തൂരില്‍ ജോലിക്കു പോയ യുവാവിനെ കാണാതായതായി പരാതി. പരപ്പ, പയാളം സ്വദേശി പിഎസ് സിബിന്‍ (30) എന്നയാളെയാണ് കാണാതായത്. ബങ്ങാട്ട് സഹോദരി ഭര്‍ത്താവിന്റെ കൂടെ താമസിച്ച് ബട്ടത്തൂരിലെ വാഹനകമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യാ സഹോദരന്‍ വി രതീഷ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ ജോലിക്കു പോയ ശേഷം തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറഞ്ഞു.






