മന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്ത്; കഴുത്തില്‍ ആക്രമിച്ചിട്ടില്ല, ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല

കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്തുവിട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന മന്ത്രിയുടെ വാദങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊളിയുന്നത്. പ്രതികള്‍ കഴുത്തിന് ആക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്തിന്റെ പലഭാഗങ്ങളില്‍ തൊടുമ്പോള്‍ വേദന മാത്രമാണ് ഉള്ളത്. എന്നാല്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ആയുധം ഉപയോഗിച്ചില്ലെന്ന് നേരത്തെ പൊലീസും മൊഴി നല്‍കിയിരുന്നു.

മന്ത്രിയെ ആക്രമിച്ചെന്ന പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എന്തിനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതെന്ന ചോദ്യം ഉയരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page