മലപ്പുറം: കല്യാണം മുടക്കിയതിനെ കുറിച്ച് ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കല്യാണം മുടക്കിയ യുവാവും സുഹൃത്തുക്കളും ചേര്‍ന്നു മര്‍ദിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിവാഹം മുടക്കിയതിനെ കുറിച്ച് വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സംസാരിക്കുന്നതിനിടെ വിവാഹം മുടക്കിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ യുവതിയുടെ അമ്മയ്ക്കും സഹോദരിക്കുമടക്കം പരുക്കേറ്റു. പരുക്കേറ്റവര്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നാലെ കുടുംബം മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചയാളുടെ വീട്ടില്‍ തോക്കുമായെത്തി വിവാഹം മുടക്കിയ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതെന്ന് പറയുന്നു.







