വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു

തൃശൂര്‍: വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. തൃശൂര്‍ എരുമപ്പെട്ടിയില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ കിടപ്പുരോഗിയായ കാര്‍ത്യായനി(84)യാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയും നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണവുമായെത്തിയ കാര്‍ത്യായനിയുടെ ഇളയ മകന്‍ മണിയാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്.

കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം നായ കടിച്ചുകീറിയിരുന്നു. അതിനുശേഷം നായ സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയവരെയും ആക്രമിച്ചു. പിന്നാലെ പേവിഷബാധ സംശയിച്ച് നാട്ടുകാരും പൊലീസും രാത്രി വൈകിയും നായയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

പിന്നീട് കടങ്ങോട് പഞ്ചായത്തിന്റെ വന്യജീവി സംരക്ഷകന്‍ നായയെ പിടികൂടി. വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്നറിയാന്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നായയുടെ കടിയേറ്റ പ്രദേശവാസികളായ മൂന്നുപേര്‍ പ്രതിരോധ കുത്തിവെയ്‌പെടുക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page