കാസര്‍കോട്: കൊക്കക്കോളയില്‍ എലിവിഷം കലക്കി കുടിച്ച് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ മരിച്ചു. വെള്ളരിക്കുണ്ട്, പരപ്പയിലെ പരേതനായ മുത്തുമണിയുടെ മകന്‍ കുപ്പമാട സുകുമാരന്‍ (60) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപ്പുന്നയിലാണ് ഇദ്ദേഹത്തെ അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ദീര്‍ഘകാലം പരപ്പ- കാഞ്ഞങ്ങാട് റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. പിന്നീടാണ് ജീപ്പ് ഡ്രൈവറായി ജോലി തുടങ്ങിയത്.
പരേതയായ കാഞ്ഞങ്ങാടന്‍ വീട്ടില്‍ കല്യാണിയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കള്‍: സുനന്ദ, സുകൃത്. മരുമകന്‍: സിനു(കെ എസ് ആര്‍ ടി സി ഡ്രൈവര്‍, ശ്രീകണ്ഠാപുരം).
സഹോദരങ്ങള്‍: ബാലന്‍, ചന്ദ്രന്‍, രവീന്ദ്രന്‍ (പിക്കപ്പ് ഡ്രൈവര്‍), മധുവട്ടിപ്പുന്ന (ബി ജെ പി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡണ്ട്), പരേതയായ യശോദ.






