കൊച്ചി: ഭാര്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ബൈക്ക് ഇടിച്ച് കയറ്റി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പിറവം ഓണക്കൂര്‍ പള്ളിപ്പുറത്ത് കുന്നേല്‍ ശ്രീനിവാസ(46)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വകാര്യ സ്ഥാപനത്തില്‍ കാന്റീന്‍ ജീവനക്കാരിയായിരുന്നു യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഭര്‍ത്താവ് ബൈക്ക് ഇടിച്ച് കയറ്റിയെന്നാണ് പരാതി. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് കൈക്കും കാലിനും പരിക്കേറ്റ യുവതിയെ പിറവം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈപ്പത്തിക്ക് പൊട്ടലേറ്റ യുവതി പിന്നീട് വിദഗ്ധ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.







