നഷ്ടപ്പെട്ട ഒന്നരപ്പവൻ ബ്രേസ്‌ലെറ്റ് പരാതി കിട്ടി ഒരു മണിക്കൂറിനുള്ളിൽ നീലേശ്വരം പോലീസ് കണ്ടെത്തി ഉടമക്കു തിരിച്ചു നൽകി

നീലേശ്വരം : നഷ്ടപ്പെട്ട ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് പരാതി ലഭിച്ചു ഒരു മണിക്കൂറിനുള്ളിൽ നീലേശ്വരം പോലീസ് സമർത്ഥമായി കണ്ടുപിടിച്ചു. പൊലീസിന്റെ സമയോചിതവും സമർത്ഥവുമായ ഇടപെടലിനെ നാട്ടുകാർ പ്രശംസിച്ചു. നീലേശ്വരം ജനമൈത്രി പോലീസാണ് അന്വേഷണത്തിൽ മാതൃകയായതു്.ഇന്നലെ വൈകുന്നേരം 4 മണിക്ക് നീലേശ്വരം ബസ്സ്റ്റാന്റിന് സമീപത്തെ ഒരു ബേക്കറിയിൽ സാധനം വാങ്ങുന്നതിനിടയിൽ അങ്കക്കളരിയിലെ സനലിന്റെ ഭാര്യ പി വി റോഷ്ണയുടെ ബ്രേസ്‌ലേറ്റാണ് നഷ്ടപ്പെട്ടത്.ഇന്ന് രാവിലെ പോലീസിൽ പരാതി നൽകുകയായിരുന്നു .പരാതി ലഭിച്ച ഉടൻതന്നെ സബ് ഇൻസ്പെക്ടർ കെ വി രതീശൻ്റെ നേതൃത്വത്തിൽ പി ആർ ഒ പ്രകാശൻ കെ. വി ,പോലീസ് ഉദ്യോഗസ്ഥരായരാജീവൻ വടക്കെരത്തു ,ദിലീഷ് കുമാർ പള്ളിക്കൈ , ഇ ബിജു,വി വിഅഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന സ്വർണ്ണാഭരണംകണ്ടെത്തി. അതു സ്റ്റേഷനിൽ വച്ച് ഉടമയ്ക്ക് തിരിച്ച് നൽകുകയും ചെയ്തു പൊലീസിന്റെ അന്വേഷണത്തെയും ആത്മാർത്ഥതയെയും നാട്ടുകാർ സല്യൂട്ട്ചെയ്തു; സന്തോഷം പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page