പാചക വാതക ക്ഷാമം; ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടറുകള്‍ മോഷണവും വര്‍ധിക്കുന്നു. തിരുവനന്തപുരം ചാലയിലെ ഒരു ഹോട്ടലില്‍ നിന്ന് ഗ്യാസ് കുറ്റികള്‍ മോഷ്ടിച്ചു. ഗ്യാസ് കുറ്റികളുമായി മോഷ്ടാവ് സ്ഥലം വിടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയായിരുന്നു മോഷണം. പകുതി ഉപയോഗിച്ച സിലിണ്ടറുകള്‍ ഉണ്ടായിരുന്നെങ്കിലും അതെടുക്കാതെ നിറച്ചുവച്ചിരുന്ന സിലിണ്ടറുകളാണ് മോഷ്ടിച്ചത്. വൈദ്യുതി ഓഫാക്കിയശേഷമാണ് മോഷ്ടാവ് കടയ്ക്കുള്ളില്‍ കടന്നത്. സിസിടിവി കണ്ടതോടെ ചാക്കുകൊണ്ട് മുഖം മറച്ചു.

ഗ്യാസ് സിലിണ്ടറുടെ ക്ഷാമത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ഹോട്ടല്‍ അടച്ച് വീട്ടില്‍ പോയ ഉടമ ഇന്ന് രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് ഫ്യൂസ് ഊരിയിട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകള്‍ മോഷണം പോയെന്ന് തിരിച്ചറിയുന്നത്. മോഷ്ടാവിനെ കുറിച്ച് സംശയമുണ്ടെന്നും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഹോട്ടലുടമ അര്‍ച്ചന പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page