കാസര്‍കോട്: ബദിയഡുക്ക, വിദ്യാഗിരിയില്‍ വയോധികനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പല്‍ത്തിമാര്‍, ആലക്കല്‍ ഹൗസിലെ ജോസ് ആലക്കല്‍ (75) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ വിദ്യാഗിരിയിലെ തോട്ടത്തിലാണ് ജോസിനെ വീണു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ ആഡ്രോയിഡ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ: സൂസമ്മ. മക്കള്‍: ആന്റോജോസ്, പരേതനായ ജിന്റോ ജോസ്. മരുമകള്‍: സീന. സഹോദരങ്ങള്‍: ബേബി ആലക്കാല്‍, തങ്കച്ചന്‍ ആലക്കാല്‍, ബെന്നി ആലക്കാല്‍.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.






