ജനവാസ മേഖലയിലെ ബോക്‌സൈറ്റ് ഖനനം: സി പി എം കാടകം ലോക്കല്‍ കമ്മിറ്റി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ജനവാസമേഖലയിലെ ബോക്‌സൈറ്റ് ഖനന നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു സി പി എം കാടകം ലോക്കല്‍ കമ്മിറ്റി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു. ഖനനത്തിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെന്നും എന്നാല്‍ തുടര്‍ നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. സി പി എം ജില്ലാ കമ്മിറ്റി അംഗം എം മാധവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം വിജയകുമാര്‍, എസ് ആര്‍ സത്യാവതി, സി കെ വിജയകുമാര്‍, മോഹനന്‍ കാടകം, കെ പി സുലജ, കെ വി നവീന്‍, കെ ശങ്കരന്‍, കെ ജയന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page