മുസ്ലിം ലീഗിന്റെ മുഖ്യ അജണ്ട ഇഹപരലോക വിജയത്തിനുള്ള പ്രവർത്തനങ്ങൾ : കെ ബി മുഹമ്മദ് കുഞ്ഞി

പള്ളങ്കോട്: ഇഹപരലോക വിജയത്തിനുള്ള പ്രവർത്തനങ്ങളാണ മുസ്ലിം ലീഗ് ആവിർഭാവകാലം മുതൽ നടത്തുന്നതെന്നു ലീഗ് നേതാവ് കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. നാല് വോട്ടിന് വേണ്ടി എന്തും കാണിക്കാൻ മ. ലീഗിനെ കിട്ടില്ലെന്നുപള്ളങ്കോട്ടു റംസാൻ റിലീഫ് ഉദ് ഘാടനം ചെയ്തു കൊണ്ട് ഉദുമ , മണ്ഡ:ലം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ലീഗ് ശാഖാ പ്രസിഡണ്ട് ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അഷ്റഫ് പള്ളത്തൂർപഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ്‌ ഹാജി സി എച്, സെക്രട്ടറി സിറാജ് കെ …

ആസ്‌ക് ജി.സി.സി കാരുണ്ണ്യവർഷം: റംസാൻ കിറ്റ് വിതരണം ചെയ്തു

ആലംപാടി : ആസ്‌കിന്റെ ആഭിമുഖ്യത്തിൽ, ആസ്‌ക് -ജി.സി.സി കാരുണ്ണ്യവർഷം പദ്ധതിയിൽപ്പെടുത്തി നിർധരരായ കുടുംബങ്ങൾക്ക്  റംസാൻ കിറ്റ് വിതരണം ചെയ്തു,വാർഡ് മെമ്പർ മാഹിൻ ആലംപാടി, ആസ്ക് പ്രസിഡന്റ് സിദ്ദിഖിന് കൈമാറി ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് അംഗങ്ങൾ സംബന്ധിച്ചു,

മഞ്ചേശ്വരം എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം:എൻഡിഎമഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണം സോങ്കാലിൽ ചുമരെഴുതിക്കൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, വിജയ് കുമാർ റൈ, മണികണ്ഠ റൈ, ലോകേഷ് നോണ്ട, ആദർശ് ബി.എം, സുനിൽ അനന്തപുരം, വത്സരാജ് കെപി, സംബന്ധിച്ചു.

പരപ്പച്ചാലിലെ കെ.വി.ശ്രീജ അന്തരിച്ചു

കരിന്തളം: പരപ്പച്ചാല്‍ ചേനറ്റാടിയിലെ കെ.വി .ശ്രീജ (43) അന്തരിച്ചു. രോഗ ബാധിതയായി ചികിത്സയിലായിരുന്നു. സി പി എം പരപ്പച്ചാല്‍ ബ്രാഞ്ചംഗമാണ്. കുടുംബശ്രി 13-ാം വാര്‍ഡ് പ്രസിഡണ്ട്, കര്‍ഷക സംഘം വില്ലേജ് കമ്മറ്റിയംഗം, പരപ്പച്ചാല്‍ യൂണിറ്റ് സെക്രട്ടറി, എന്‍.ആര്‍ഇ ജി വാര്‍ഡ് കമ്മറ്റിയംഗം, കാലിച്ചാമരം പൊതുജന വായനശാല പ്രവര്‍ത്തക എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്. ടി.പി. ബിജു (ചേനറ്റാടി). കെ.വി.ബാലന്റെയും കെ.വി.ലക്ഷ്മിയുടെയും മകളാണ്. ഏക മകള്‍: അഹിന (എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കെ.വി.ശ്രീകല (നീലേശ്വരം …

ഉമേശന്‍ വേളൂര്‍ വെള്ളരിക്കുണ്ട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്

കരിന്തളം: ഭീമനടിയിലെ വെള്ളരിക്കുണ്ട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി ഉമേശന്‍ വേളൂരിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ എതിര്‍ല്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ യുവ നേതാവായ ഉമേശന്റ ഐക്യകണ്‌ഠേനയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.ഉമേശന്‍ വേളൂര്‍ കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് പ്രസിഡന്റ്, മുന്‍ പഞ്ചായത്ത് മെമ്പര്‍, യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍, ജീവകാരുണ്യ- വികസന- ക്ഷേമ-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയാണ്.ക്ഷേത്രാ ഘോഷകമ്മിറ്റിഭാരവാഹിയായും പ്രവര്‍ത്തിച്ചു. ബാങ്ക് വൈ.പ്രസിഡന്റായി അഗസ്റ്റിന്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസ റിയാലിറ്റി ഷോ: നീലേശ്വരം ജി.എൽ പി സ്ക്കൂളിനു അഭിമാന നേട്ടം; വിദ്യാർത്ഥികൾക്ക് ഊഷ്മള സ്വീകരണം

കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ നീലേശ്വരം ജി.എൽ.പി. സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും പി.ടി.എയുടെയും നാട്ടുകാരുടെയും നേത്യത്വത്തിൽ സ്വീകരണം നല്കി. നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.സതീശൻ എന്നിവർ ബൊക്കെ നല്കി സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി , വിദ്യാഭ്യാസ സ്ഥിരം സമിതി …

ഒമാനിൽ എണ്ണ കപ്പലിനു നേരെ ആക്രമണം; 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ: പശ്ചിമേഷ്യയിൽ സംഘർഷo കൂടുതൽ രൂക്ഷമാകുന്നു. ഒമാനിൽ ഗസബ് തുറമുഖത്തിന് സമീപം കൂറ്റൻ എണ്ണകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്നു ഒമാൻ ആരോപിച്ചു. എണ്ണ കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാരുണ്ടായിരുന്നു.ആക്രമണത്തിൽ നാലു പേർക്ക് നിസാര പരിക്കേറ്റു.അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനം ഉണ്ടായി. തുടർച്ചയായി സുരക്ഷാ സൈറണുകൾ മുഴങ്ങുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ യു.എസ് കോൺസുലേറ്റർ ആ ക്രമിച്ചു; വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ  പാകിസ്താനിൽ വൻപ്രതിഷേധം. കറാച്ചിയിലെ യുഎസ് എംബസി പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്ത ശേഷം തീയിട്ടു.സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍എഴു പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.  പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. തുടർന്നുണ്ടായ വെടിവെപ്പിലാണ് ഏഴു പേര്‍ കൊല്ലപ്പെട്ടത്. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ കറാച്ചിയിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചതായി പൊലീസിനെ ഉദ്ധരിച്ചു കൊണ്ട് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ചുലക്ഷം രൂപ വില വരുന്ന സ്ഥലത്തെ ചൊല്ലി തർക്കം; യുവാവിനെ അടിച്ചു കൊന്ന് കുഴിച്ചുമൂടി

അഹമ്മദാബാദ്: സ്ഥല തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി. താജ് മുഹമ്മദ് ഭായ് ഭട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 19 മുതൽ ഇയാളെ കാണാതായതായിരുന്നു. ഗുജറാത്തിലെ വ്യവസായ കേന്ദ്രമായ മോർബിയിലാണ് സംഭവം. സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാമെന്നും പണം നൽകാമെന്നും വിശ്വസിപ്പിച്ച് താജ് മുഹമ്മദിനെ ഭദിയാഡിന് സമീപമുള്ള വിജനമായ ഒരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫാം ഹൗസിൽ വച്ച് പ്ലാസ്റ്റിക് പൈപ്പുകളും മരത്തടികളും …

സ്വര്‍ണ്ണവില ഇന്നും കുതിപ്പില്‍; പവനു 3200 വര്‍ധിച്ച് 1,26,920 രൂപ

കൊച്ചി: ഞായറാഴ്ച അവധി ദിവസമായിട്ടും സ്വര്‍ണ്ണവില ഇന്നും കുതിപ്പില്‍. രാവിലെ ഒരു പവന് ഒറ്റയടിക്കു 3200 രൂപ വര്‍ധിച്ചു. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,26,920 രൂപയായി ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ട് 8840 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വില വര്‍ധിച്ചു. ഗ്രാമിന് മൂന്നു ദിവസത്തിനുള്ളില്‍ 1,105 രൂപ വര്‍ധിച്ചു. മധ്യേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ്ണവില കുതിപ്പെന്നു കരുതുന്നു.

നാഗ്പൂരിൽ വൻ സ്ഫോടനം: 17 മരണം; 18 പേർക്ക് പരിക്ക്

മുംബൈ: നാഗ്പൂരിലെ സ്ഫോടക വസ്തു ഫാക്ടറിയിൽ വൻ സ്ഫോടനം. 17 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് .ഞായറാഴ്ച രാവിലെ യാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സൈന്യത്തിന് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ നിർമ്മിച്ച് നൽകുന്ന വൻകിട ഫാക്ടറിയായ എസ്.ബി.എൽ ലിമിറ്റഡിൽ ആണ് സ്ഫോടനം നടന്നത് .കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി.

കീഴ്മാല പുതിയ സ്ഥാനം നവീകരണ കലശം: ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം:കരിന്തളംകീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് ചോയ്യംങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ രഘുനാഥൻ ഉദ്ഘാടനംചെയ്തു. തലയടുക്കത്ത് നടന്ന ആഘോഷ കമ്മിറ്റി യോഗത്തിൽ ജനറൽ കൺവീനർ എം വി പത്മനാഭൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ,കരിന്തളം സൈനിക കൂട്ടായ്മ സെക്രട്ടറി വസന്തൻ പി തോളേനി,കരിന്തളം വാട്സ് ആപ്പ് കൂട്ടായ്മ സെക്രട്ടറി രഞ്ജിരാജ് കരിന്തളം,സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി …

വയനാട് ദുരന്തം: ട‍ൗൺഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്തു; കൈമാറിയത് 178വീടുകൾ

കൽപ്പറ്റ:ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്‌ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്ക് വീട്‌ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് വീടുകളുടെ താക്കോൽ കൈമാറിയത്.ആയിരം ചതുരശ്രയടിയാണ്‌ വീടിന്റെ വിസ്‌തീർണം. ഏഴ്‌ സെന്റ് സ്ഥലത്തിന്റെ പട്ടയവും നൽകും. നിർമാണം തുടങ്ങി 320–ാം ദിനമാണ്‌ ആദ്യഘട്ടം പൂർത്തിയായത്‌.2024 ജൂലൈ 29ന്‌ രാത്രിയാണ് കേരളത്തെ നടുക്കിയ പ്രകൃതി ദുരന്തം ഉണ്ടായത്‌.ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്‌, ഭൂഗർഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ, സോളാർ പാനൽ, ഗ്രീൻ …

സീനിയർ സിറ്റിസൻമാരുടെ ട്രെയിൻ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണം :പെൻഷനേഴ്‌സ് യൂണിയൻ

നീലേശ്വരം:കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നിലേശ്വരം ബ്ലോക്ക് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. മീനാ കുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ‘വി. സുകുമാരൻ ,. പി.സി. പ്രസന്ന, കെ.സുജാതൻ , ടി.വി. സരസ്വതിക്കുട്ടി, പി.വി. ശ്രീധരൻ ,എസ്സ്. ഗോപാലകൃഷ്ണൻ , വി.കൃഷ്ണൻ, കൂത്തൂർകണ്ണൻ, എം. കുഞ്ഞിഗോവിന്ദൻ, വി.രവീന്ദ്രൻ പി. ഗോപാലകൃഷ്ണൻ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി ഗോവിന്ദൻ(പ്രസി), എം. ഗംഗാധരൻ, വി. സുകുമാരൻ, പി. വിലാസിനി (വൈ: പ്രസി) വി. …

സഖ്യകക്ഷികളെ ഇനിയും ആക്രമിച്ചാൽ ഇറാന്റെ സർവ്വനാശമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; പകരം ചോദിക്കുമെന്ന് ഇറാൻ, പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു

ടെൽ അവീവ് / ന്യൂയോർക്ക്: സഖ്യകക്ഷികളെ ഇനിയും ആക്രമിച്ചാൽ ഇറാനു സർവ്വനാശം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സ്വന്തം സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിലാണ്അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സഖ്യകക്ഷികളെ തൊട്ടാൽ ഇതുവരെ കാണാത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക – അദ്ദേഹം വ്യക്തമാക്കി. ദുബായ് ,അബുദാബി ,ഷാർജ , മസ്ക്കറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.അതേസമയം തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിനു നേരെ ഉണ്ടായ ആക്രമണത്തിനു ശക്തമായി തിരിച്ചടിക്കുമെന്നു ഇറാനും പ്രതികരിച്ചു. ഇതോടെ …

മാരത്തണ്‍ ഓട്ടത്തിനിടയില്‍ എസ് ഐ കുഴഞ്ഞു വീണു മരിച്ചു

മംഗ്‌ളൂരു: ശരീരികക്ഷമതാ ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായി നടത്തിയ മാരത്തണ്‍ ഓട്ടത്തിനിടയില്‍ എസ് ഐ കുഴഞ്ഞുവീണു മരിച്ചു. കുന്ദാപുരം പൊലീസ് സ്റ്റേഷന്‍ ഹൗസ്ഓഫീസര്‍ നസീര്‍ ഹുസൈന്‍ (59) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അജ്ജാരക്കട്ട ഗ്രൗണ്ടിലാണ് ശാരീരികക്ഷമതാ പരിശോധനയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി മാരത്തണ്‍ സംഘടിപ്പിച്ചത്. പകുതി ദൂരം പിന്നിട്ട നസീര്‍ ഹുസൈന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സൈനിക സേവനത്തിനു ശേഷം കര്‍ണ്ണാടക പൊലീസ് സേനയിലെത്തിയ നസീര്‍ ഹുസൈന്‍ ജനപ്രിയനായ ഉദ്യോഗസ്ഥനാണ്.അമാസെബൈലു, കുന്ദാപുരം,ബൈന്ദൂര്‍, കൊല്ലൂര്‍, …

കുമ്പളയിൽ രാത്രികാലങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ ചീറിപ്പായുന്നു; പൊലീസ് നടപടി തുടങ്ങി ,ബൈക്ക് പിടിയിൽ

കാസർകോട്: കുമ്പളയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ ചീറി പായുന്നതായി പരാതി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പൊലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം എസ് ഐ കെ . ശ്രീജേഷ് നടത്തിയ പരിശോധനയിൽ ഒരു ബൈക്ക് പിടികൂടി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പൊലീസ് പറഞ്ഞു.പല തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് രാത്രികാലങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതെന്നു പൊലീസ് പറഞ്ഞു. ഇത്തരക്കാരിൽ മയക്കുമരുന്നു കടത്തുകാരും പൂഴികടത്തിന് എസ് ക്കോർട്ട് പോകുന്നവരും ഉണ്ടെന്ന് പൊലീസ് …

അമ്മ അച്ഛന് വിവാഹ മോചനത്തിന് നോട്ടീസയച്ചു; പ്രകോപിതനായ അച്ഛന്‍ വാതിലില്‍ ചവിട്ടി, തടയാന്‍ ചെന്ന മകന് മദ്യകുപ്പി കൊണ്ട് അടി

കാസര്‍കോട്: ഭാര്യ വിവാഹ മോചനത്തിനു നോട്ടീസ് അയച്ചതില്‍ പ്രകോപിതനായി വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമം. തടയാന്‍ ചെന്ന മകനെ മദ്യക്കുപ്പി കൊണ്ട് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. നെക്രാജെ, മാവിനക്കട്ട, പളളത്തു മൂലയിലെ ജി.ജിഷ്ണു (20) വിന്റെ പരാതിയില്‍ പിതാവ് ഗണേഷ് ആചാര്യ (54) ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഗണേഷ് ആചാര്യയുമായി ഭാര്യ സ്വരചേര്‍ച്ചയിലല്ലത്രെ. ഇതുകാരണം ഭാര്യ വിവാഹ മോചനത്തിനു നോട്ടീസ് അയച്ചിരുന്നു. …