ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരന് ഹോട്ടല്‍ മുറിയില്‍ ക്രൂരമര്‍ദനം; വാരിയെല്ല് ഒടിഞ്ഞു; പിന്നില്‍ യുവതി ഉള്‍പ്പെടുന്ന സംഘം

കൊച്ചി: യുവതിയുമായുള്ള ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരന് ഹോട്ടല്‍ മുറിയില്‍ ക്രൂരമര്‍ദനമെന്ന് പരാതി. കൊച്ചി സ്വദേശി അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തിന് പിന്നില്‍ യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. സംസാര ശേഷിയില്ലാത്ത അമല്‍ദേവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകളോടെ അമല്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം പ്രതി സഫ്‌നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസില്‍ രണ്ട് പ്രതികളെ പിടികൂടിയതായി കടവന്ത്ര പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page