അനധികൃത ചെങ്കല്ല് കടത്ത് : മൂന്നു ലോറികൾ പിടിയിൽ

നീലേശ്വരം : അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികൾ കരിന്തളത്ത് റവന്യൂ അധികൃതർ പിടികൂടി.രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ആർ ഡി ഒ യുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച കരിന്തളം കയനിയിലെ ചെങ്കൽ പണയിൽ കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി നവാസിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് പിടികൂടിയത്.ഇന്ന് വൈകുന്നേരം വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് മലപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്,മുഹമ്മദ് സിനാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ടു ലോറികൾ കൂടി പിടികൂടിയത്.പിടിയിലായ ലോറികൾ കരിന്തളം വില്ലേജ് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി.കാസർകോട് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് കരിന്തളം വില്ലേജ് ഓഫിസർ കെ രാധികക്കാണ്.ഇന്നാണ് അവാർഡ് പ്രഖ്യാപിച്ചത്. നീലേശ്വരം സ്വദേശിയാണ് ഇവർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page