ഇ മാലിന്യ ശേഖരണം: ചരിത്ര നേട്ടവുമായി കിനാനൂർ കരിന്തളം പഞ്ചായത്ത്

നീലേശ്വരം:ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചു. പഞ്ചായത്ത്‌ ഹരിത കർമ സേന ഒന്നര ടണ്ണോളം ഇലക്ട്രോണിക് മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിക്കഴിഞ്ഞു.കകരിന്തളം എം സി എഫ് ൽ നടന്ന ചടങ്ങിൽ ഇ മാലിന്യം ലോഡ് ചെയ്ത വാഹനം പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ ഫ്ലാഗ് ഓഫ് ചെയ്തു . ഹരിത കർമ സേന അംഗങ്ങളുടെ ചിട്ടയായ പ്രവർത്തനവും കുടുംബശ്രീയുടെ സഹകരണവും പൊതുജനങ്ങൾ നൽകിയ മികച്ച പിന്തുണയുമാണ് ജില്ലയിൽ …

അനധികൃത ചെങ്കല്ല് കടത്ത് : മൂന്നു ലോറികൾ പിടിയിൽ

നീലേശ്വരം : അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികൾ കരിന്തളത്ത് റവന്യൂ അധികൃതർ പിടികൂടി.രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ആർ ഡി ഒ യുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച കരിന്തളം കയനിയിലെ ചെങ്കൽ പണയിൽ കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി നവാസിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് പിടികൂടിയത്.ഇന്ന് വൈകുന്നേരം വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ …

നീലേശ്വരം ചോയങ്കോട് പാത്തടുക്കത്തെ ബിന്ദു കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം : ചോയങ്കോട് പാത്തടുക്കത്തെ വീട്ടമ്മ കെ.ബിന്ദു (48) കുഴഞ്ഞു വീണു മരിച്ചു.ഭർത്താവ് വേണു നിർമ്മാണത്തൊഴിലാളിയാണ്. പരേതരായ കുഞ്ഞിരാമൻ – നാരായണി ദമ്പതികളുടെ മകളാണ്. രാവിലെ വീട്ടിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കിണാവൂരിലെ ക്ലിനിക്കിൽ എത്തിക്കുകയും തുടർന്നു നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലുള്ള മകൻ്റെ അടുത്തു പോയിരുന്ന ഇവർ ഏതാനും ദിവസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. മക്കൾ:ശ്രുതി, ഗൾഫിലുള്ള ശരത്. മരുമകൻ: വിവേക് . സഹോദരങ്ങൾ:പുഷ്പ ,ചന്ദ്രൻ, പ്രമീള, ബീന, …

കാസർകോട് പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം: നാളെ(ഞായർ) തുടക്കം

കാസർകോട് : പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഞായറാഴ്ച രാവിലെ ആരംഭിക്കും.22 മുതൽ 27 വരെ നടക്കുന്ന കളിയാട്ട മഹോത്സവംരാവിലെ എട്ടുമണിക്കു ഗണപതി ഹോമത്തോടെയാണ് ആരംഭിക്കുന്നത്. ക്ഷേത്ര തന്ത്രി പ്രകാശ് കാവു മഠം മുഖ്യ കാർമികത്വം വഹിക്കും, തുടർന്ന് രക്തേശ്വരി, ബ്രഹ്മ രക്ഷസ്, ഗുളികൻ, നാഗൻ തമ്പിലം, ശുദ്ധികലശം, പ്രസാദ വിതരണം നടക്കും. തുടർന്ന് അന്നദാനം. വൈകിട്ട് 3.30 ന് ആനപന്തൽ കയറ്റൽ,5.30 ന് ഭണ്ഡാര ക്ഷേത്രത്തിൽ ഭണ്ഡാരം എഴുന്നള്ളിക്കൽ,6.30 ന് കലശാട്ട്, …

കരുതലായി,കാവലായി… കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘം

നീലേശ്വരം :കാസർകോട് ജില്ലയിലെ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നാർക്കോട്ടിക് കേസ്സിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടുന്നതിനു കാറിൽ സഞ്ചരിക്കവേ ചെങ്കളയിൽ വാഹനാപകടത്തിൽ മരിച്ച പ്രിയ സഹപ്രവർത്തകൻ സജീഷിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിൻ്റെ അപകട ഇൻഷുറൻസ് തുകയായ 25 ലക്ഷം രൂപയും, എസ് ബി ഐ യുടെ അപകട ഇൻഷൂറൻസ് തുകയായ ഒരു കോടി രൂപയും ഇന്ന് രാവിലെ വിജിലൻസ് മേധാവിയും കെ പി എച്ച് സി എസ് പ്രസിഡണ്ടുമായ മനോജ് എബ്രഹാം കുടുംബത്തിന് കൈമാറി. നീലേശ്വരം …

പാലക്കാട്ട്‌ പ്രസവസംബന്ധമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു; ഡോക്ടര്‍ക്കെതിരെ ആരോപണം

പാലക്കാട്: ഗവ. ആശുപത്രികള്‍ക്കെതിരെ ആരോപണം രൂക്ഷമായിക്കൊണ്ടിരിക്കെ പട്ടാമ്പി താലൂക്കാശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചു. തൃത്താല മേഴത്തൂരിലെ നൗഷിജ (29)യാണ് മരിച്ചത്. മരണത്തില്‍ ബന്ധുക്കള്‍ ചികിത്സാപ്പിഴവ് ആരോപിച്ചു. മരിച്ച യുവതിയുടെ സഹോദരന്‍ ഇതു സംബന്ധിച്ചു പരാതിപ്പെട്ടു. തൃത്താല പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസവ സംബന്ധമായി യുവതിയെ പട്ടാമ്പി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ മറ്റു അസുഖങ്ങളൊന്നുമുണ്ടായില്ലെന്ന് പരാതിയില്‍ പറഞ്ഞു. ഇന്ന് രാവിലെ നൗഷിജക്ക് ശ്വാസ തടസ്സവും രക്തസ്രാവവും അനുഭവപ്പെട്ടു. ഉടനെ യുവതിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും …

നിയമസഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ പകുതിയോടെയെന്നു സൂചന; അവസാന വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടന്നേക്കുമെന്നു കരുതുന്നു. അതിനനുസരിച്ചു തിരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറെടുപ്പ് ആരംഭിച്ചു.തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ അവസാന പട്ടിക ഔദ്യോഗികമായി ഇന്നു പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചു സംസ്ഥാനത്ത് 1.38കോടി വനിതാ വോട്ടര്‍മാരും 1.31 കോടി പുരുഷവോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്തു 30471 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനുള്ള തയ്യാറെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ള തയ്യാറെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പരിശോധനകള്‍ കഴിഞ്ഞു. ഒരു ജില്ലയില്‍ മൂന്നു വര്‍ഷത്തിലധികമായി ജോലി …

വ്യവസായ സൗഹൃദം: കേരളം രാജ്യത്ത് ഫസ്റ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായ സൗഹൃദരംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായികളെ അഭിനന്ദിച്ചു. ഇത്രകാലം ഈ രംഗത്ത് രാജ്യത്ത് കേരളം ഏറ്റവും പിന്നിലായിരുന്നു. 28-ാം സ്ഥാനത്ത്. ആ സ്ഥിതിയില്‍ നിന്നു കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചതില്‍ കേരളത്തിലെ വ്യവസായികള്‍ വഹിച്ച പങ്കിനെ മുഖ്യമന്ത്രി ശ്‌ളാഘിച്ചു. ഈ മുന്നേറ്റത്തോടൊപ്പം സംസ്ഥാനത്തിന്റെ വ്യാവസായിക കുതിച്ചു ചാട്ടത്തിന് നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചത് മുഖ്യമന്ത്രി എടുത്തുകാട്ടി. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ നിക്ഷേപകരുടെയും സ്വന്തം നാടായിരിക്കുന്നു-മുഖ്യമന്ത്രി അനുസ്മരിച്ചു. രാജ്യത്തിന്റെ …

സി പി സി ആര്‍ ഐക്കു മുന്നില്‍ ദേശീയപാതയ്ക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് അനുവദിച്ചു

കാസര്‍കോട്: ദേശീയപാതയില്‍ സി പി സി ആര്‍ ഐക്കു തൊട്ടു മുന്നില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് അനുവദിച്ചു.പ്രധാനമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും നിരന്തരം നടത്തിയ നിവേദനങ്ങളുടെ ഫലമാണിതെന്നു ഇതു സംബന്ധിച്ച അറിയിപ്പില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. അതിനുവേണ്ടി തന്നോടൊപ്പം പ്രയത്‌നിച്ച എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെ നെല്ലിക്കുന്ന് അനുസ്മരിച്ചു. 1916ല്‍ പ്രധാനമന്ത്രി പങ്കെടുത്ത സി പി സി ആര്‍ ഐയിലെ കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരുടെ യാത്രാക്ലേശം തിരിച്ചറിഞ്ഞാണ് ഈ ആവശ്യത്തിനൊപ്പം താന്‍ …

അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ ഉപേക്ഷിക്കപ്പെട്ട കത്രിക ഓപ്പറേഷനിലൂടെ പുറത്തെടുത്തു; ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ സസ്‌പെന്‍ഷനില്‍

കൊച്ചി: അഞ്ചുവര്‍ഷം മുമ്പ് ഗര്‍ഭാശയ ശസ്ത്രക്രിയക്കിടയില്‍ ഉഷാ ജോസഫിന്റെ വയറ്റില്‍ ഉപേക്ഷിക്കപ്പെട്ട കത്രിക അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പുറത്തെടുത്തു.ഇതു സംബന്ധിച്ച കേസിലെ പ്രധാനതെളിവു ഇതേ കത്രികയായതിനാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കത്രിക അപ്പോള്‍ തന്നെ കേസന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്കു കൈമാറി. ശസ്ത്രക്രിയക്കു കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ സാക്ഷികളായിരുന്നു. ഉഷയെ അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ ചെയ്ത ഡോ. ഷാഹിദയെയും നഴ്‌സിംഗ് ഓഫീസര്‍ പി.എസ് ധന്യയെയും സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. ഷാഹിദ തിരുവനന്തപുരം എസ്എടിയില്‍ …

നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: മുളിയാര്‍, പൊവ്വല്‍ ബെഞ്ച് കോടതിക്കു സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യ ആലമ്പാടി നാല്‍ത്തടുക്കയിലെ ജസീല (24) വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി.രണ്ടു ചെറിയ കുട്ടികളുടെ മാതാവായ ജസീല ഫെബ്രുവരി 15നാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആദ്യം ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ജസീലയെന്നു പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ …

കൃഷിയിടത്തിൽ വെള്ളം നനക്കാൻ പോയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കൃഷിയിടത്തിൽ വെള്ളം നനയ്ക്കാൻ പോയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പുല്ലൂർ ,കൊടവലം പാലത്തിന് സമീപം താമസിക്കുന്ന എം. ഗംഗാദേവി (76) ആണ് മരിച്ചത്. ശനിയാഴ്ച (ഇന്ന്) രാവിലെ വീടിനു സമീപത്തെ പറമ്പിൽ കൃഷിക്ക് വെള്ളം ഒഴിക്കാൻ പോയതായിരുന്നു. വീണു കിടക്കുന്നത് കണ്ടവർ ഗംഗാ ദേവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പരേതനായ ചേവരി നാരായണൻ നായർ. മക്കൾ: ലീല (വാവടുക്കം), ലത (പനയാൽ ), ശിവദാസൻ (പെട്രോൾ പമ്പ് ജീവനക്കാരൻ നോർത്ത് കോട്ടച്ചേരി). …

അരവത്ത് പൂബാണം കുഴി ക്ഷേത്ര പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം; വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറു മേനി

കാസർകോട്:അരവത്ത് മട്ടെങ്ങാനം കഴകം ശ്രീ പൂബാണം കുഴി ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശത്തിന്റെ ഭാഗമായി അരവത്ത്, പാലത്താട്, തച്ചങ്ങാട് പ്രാദേശിക ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറുമേനി. പ്രാദേശിക സമിതി ചെയർമാൻ ഗംഗാധരൻ ആചാരിയുടെ അധ്യക്ഷതയിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശിവരാമൻ മേസ്ത്രി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു വാർഡ് മെമ്പർ സുജാത. കെ, വി.വി കൃഷ്ണൻ, ഗംഗാധരൻ പാറ്റേൻ മന, ചന്ദ്രൻ തച്ചങ്ങാട്, അശോകൻ പുതിയപുര, വി.ഗീത, സി വി സുരേഷ്, …

കേരളത്തില്‍ രണ്ടു വ്യാജ സര്‍വ്വകലാശാലകള്‍; അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കു ഒരു വിലയുമില്ല: യു ജി സി

ന്യൂഡെല്‍ഹി: കേരളത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, വ്യാജ സര്‍വ്വകലാശാലാകളുമുണ്ടെന്നു യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അറിയിച്ചു.കേരളത്തിലെ കോഴിക്കോടു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസന്‍, സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവ വ്യാജ യൂണിവേഴ്‌സിറ്റികളാണെന്ന് അറിയിപ്പില്‍ യു ജി സി പറഞ്ഞു. യു ജി സിയുടെ ആക്ട് 2(എഫ്) സെക്ഷന്‍ 3 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബിരുദങ്ങള്‍ നല്‍കാന്‍ നിയമപരമായി ഇവര്‍ക്ക് അധികാരമില്ല. ഇവ നല്‍കുന്ന കോഴ്‌സുകള്‍ക്കും …

ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ; ബദിയഡുക്ക പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി. എന്‍മകജെ പഞ്ചായത്തിലെ നല്‍ക്ക സ്വദേശി ജയമാലയാണ് തന്റെ ഭര്‍ത്താവ് വിവേകാനന്ദ (56)നെ കാണുന്നില്ലെന്നു കാണിച്ച് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.ഫെബ്രുവരി 18ന് രാവിലെ വീട്ടില്‍ നിന്നു പോയ ശേഷം ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

പെര്‍ളയില്‍ ഐ എ എസ് പരിശീലനം സംഘടിപ്പിച്ചു

പെര്‍ള: ഐ എ എസ് പരിശീലനം പെര്‍ളയില്‍ സംഘടിപ്പിച്ചു.കല്പിത ഐ എ എസ് അക്കാദമിയുടെ ഭാഗമായിരുന്നു പരിശീലനം. നളന്ദകോളേജില്‍ നടന്ന പരിശീലനം കെ വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഹരിഗോവിന്ദ്, കജമ്പാടി സുബ്രഹ്‌മണ്യ ഭട്ട്, പ്രഭാകരന്‍ നായര്‍, ശങ്കര്‍ ഖണ്ഡിഗെ, ഡോ. ജയഗോവിന്ദ്, ശശികല, അധ്യാപകര്‍, അനധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

രോഗം വേണ്ട; ആരോഗ്യം പരിപാലിച്ചുനോക്കൂ

കുമ്പള: രോഗമുണ്ടാക്കി ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതു രോഗമുണ്ടാക്കാതിരിക്കലല്ലേ? ആണെന്നു സംസ്ഥാന ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് ഹോമിയോപ്പതി വിഭാഗം എന്നിവ പറയുന്നു.ഇതു പറയാനും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ദൈനംദിന ചിട്ടകള്‍ മാറ്റിയെടുക്കുന്നതിനും വേണ്ടി ഈ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വൈബ് ഫോര്‍ വെനസ് ഹെല്‍ത്തി ഫീല്‍ഡ് ക്യാമ്പയിന്‍ ആരംഭിച്ചു.പോഷകാംശങ്ങളടങ്ങിയ ആഹാരം, വ്യായാമം, ഉറക്കം, മാനസികോല്ലാസം എന്നിവയില്‍ ശ്രദ്ധിക്കുന്നവര്‍ക്കു രോഗങ്ങളില്‍ നിന്നു മോചിതരാവാന്‍ കഴിയുമെന്നാണ് ഈ വിഭാഗങ്ങളുടെ ഉപദേശം. രോഗം വന്നാല്‍ ചികിത്സിക്കണം. ചികിത്സിച്ചേ തീരൂ. അതിനുള്ള …

എഐ കമ്പനികളില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭമെന്നു വാഗ്ദാനം; കോയിപ്പാടി സ്വദേശിയുടെ 27,14,000 രൂപ സ്വാഹ, സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: എഐ കമ്പനികളില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിലാഭം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി വയോധികന്റെ 27,14,000 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള, അനന്തപുരം ടെമ്പിള്‍ റോഡിലെ ബാബു നായികിന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.2025 ജൂണ്‍ മാസം മുതല്‍ 2026 ജനുവരി 26 വരെയുള്ള കാലയളവില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ട്രേഡ് ഗ്രിപ്പ് എന്ന ട്രേഡിംഗ് കമ്പനിയാണ് എന്നും എഐയില്‍ വിവിധ കമ്പനികളില്‍ പണം നിക്ഷേപിച്ചാല്‍ നല്ല ലാഭം കിട്ടുമെന്നു …