കൊട്ടാരക്കരയില്‍ വീണ്ടും വിസ്മയം; മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി ജെ പിയിലേയ്ക്ക്

കൊല്ലം: കൊല്ലത്തെ പ്രമുഖ മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി ജെ പിയിലേയ്ക്ക്. കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രശ്മി ഒത്തു തീര്‍പ്പിനു വഴങ്ങിയില്ല. ഇന്ന് തിരുവനന്തപുരത്തെത്തി ബി ജെ പി സംസ്ഥാന പ്രസിഡണ്ടില്‍ നിന്നു അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.രണ്ടുതവണ കൊല്ലം ജില്ലാ പഞ്ചായത്ത് ജനറല്‍ ഡിവിഷനില്‍ നിന്നു വിജയിച്ചിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ ബാലഗോപാലിനോട് പതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് രശ്മി …

​ആഗോള ഇറക്കുമതി; ട്രമ്പിനെതിരെ അമേരിക്കൻ സുപ്രീം കോടതി; തീരുവ 10 ശതമാനമാക്കി ട്രംപ് ഉത്തരവിട്ടു

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ട്രംപിന്റെ നേരത്തെയുള്ള പല നികുതി പരിഷ്കാരങ്ങളും സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. 1974-ലെ ട്രേഡ് ആക്ട് പ്രകാരം നടപ്പിലാക്കുന്ന ഈ നികുതി വർദ്ധനവ് 150 ദിവസത്തേക്ക് മാത്രമായിരിക്കും. ഇത് നീട്ടണമെങ്കിൽ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. രാജ്യത്തിന്റെ വ്യാപാരക്കമ്മി പരിഹരിക്കാനും ആഭ്യന്തര വിപണിയെ …

25 കാരിക്ക് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം; ഭാര്യയും മക്കളുമുള്ള യുവാവ് കാനഡയിലേയ്ക്ക് കടന്നു, യുവതിയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു

കാസര്‍കോട്: വിവാഹ വാഗ്ദാനം ചെയ്തു യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 25 കാരിയാണ് പരാതി നല്‍കിയത്. ഇതു പ്രകാരം വാസിര്‍ (35) എന്നയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് ബലാത്സംഗകുറ്റത്തിനു കേസെടുത്തു.ഭാര്യയും രണ്ടു മക്കളും ഉള്ള ആളാണ് വാസിര്‍. ഇക്കാര്യം മറച്ചു വച്ച് വിവാഹ വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.സംഭവത്തിനു ശേഷം യുവാവ് യുവതിയെ അവഗണിക്കുകയായിരുന്നുവത്രെ. യുവതി നടത്തിയ അന്വേഷണത്തില്‍ വാസിര്‍ കാനഡയിലേയ്ക്ക് കടന്നതായി വ്യക്തമായത്രെ. തുടര്‍ന്നാണ് …

ട്രംപിനെതിരെ ഇന്ത്യൻ അമേരിക്കൻ സമൂഹം: 2026-ലെ സർവ്വേ ഫലങ്ങൾ പുറത്ത്

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ നയങ്ങളിൽ അതൃപ്തരാണെന്ന് റിപ്പോർട്ട്. കാർണഗി എൻഡോവ്‌മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ ‘2026 ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവ്വേ’ യിലാണ് ഈ കണ്ടെത്തൽ. വെറും 29% ഇന്ത്യൻ അമേരിക്കക്കാർ മാത്രമാണ് ട്രംപിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്.കുടിയേറ്റ നയം (64%), സാമ്പത്തിക നയം (68%), വ്യാപാര തീരുവകൾ (70%) എന്നിവയിൽ കടുത്ത …

നായന്മാര്‍മൂലയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് ഫാക്ടറിക്ക് തീപിടിച്ചു; ഫയര്‍ഫോഴ്‌സിന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ നായന്മാര്‍മൂലയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് ഫാക്ടറിയില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി.ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നായന്മാര്‍മൂല, കല്‍പക ഹൗസിലെ മുഹ്‌സിന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഫാക്കിയ സോഫ്റ്റ് ഡ്രിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.ഫാക്ടറിക്ക് സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിനും ചകിരിക്കുമാണ് ആദ്യം തീപിടിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍‌സ്റ്റേഷനില്‍ നിന്നു രണ്ടും കാഞ്ഞങ്ങാട്, ഉപ്പള സ്റ്റേഷനുകളില്‍ നിന്നു ഓരോ യൂണിറ്റുകള്‍ വീതം ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പുലര്‍ച്ചെ മൂന്നു മണിയോടെയാണ് …

യുവതിയുടെ വയറ്റില്‍ കത്രിക: മന്ത്രി വീണാ ജോര്‍ജ്ജിന്റെ വീട്ടിനു മുന്നില്‍ റീത്ത് വച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ശനിയാഴ്ച (ഇന്ന്) രാവിലെ എട്ടുമണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ വീട്ടിനു മുന്നില്‍ റീത്തു വച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി റീത്ത് എടുത്തുമാറ്റി.പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുമ്പോള്‍ മന്ത്രിയുടെ വീടിനു മുന്നില്‍ മൂന്നു പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ മറികടന്നാണ് പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ എത്തി …

ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്തില്ല; പരിയാരം മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂം അടിച്ചു തകര്‍ത്തു, കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

പരിയാരം: ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റില്ലെന്ന ജീവനക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ചു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലേബര്‍ റൂം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദി (24)നെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റാഷിദിന്റെ ഭാര്യയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റിയതായിരുന്നു. ഇതിനിടയില്‍ എത്തിയ റാഷിദ് ഭാര്യയെ ഉടനെ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ ഡോക്ടര്‍മാരുടെ അനുമതി ഇല്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയില്ലെന്നു ജിവനക്കാര്‍ റാഷിദിനെ അറിയിച്ചു. …

താഴെ നെല്ലിക്കട്ടയില്‍ ഇന്ന് പുലര്‍ച്ചെ കാറും ബസും കൂട്ടിയിടിച്ചു; പൈക്കയിലെ മുന്‍ പ്രവാസിക്ക് ദാരുണാന്ത്യം, മകന്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍

കാസര്‍കോട്: ബദിയഡുക്ക, താഴെ നെല്ലിക്കട്ടയില്‍ ഇന്നു പുലര്‍ച്ചെ കാറും കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മുന്‍ പ്രവാസി മരിച്ചു. മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെല്ലിക്കട്ടയില്‍ താമസക്കാരനായ ഷംസുദ്ദീന്‍ പൈക്ക (68) ആണ് മരിച്ചത്. മകന്‍ സല്‍മാന്‍ ഫാരിസി(22)നെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറു മണിയോടെ വിദ്യാനഗര്‍-ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ താഴെ നെല്ലിക്കട്ടയിലാണ് അപകടം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കാര്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നു പുത്തൂരിലേക്ക് പോവുകയായിരുന്ന …

ഇന്നത്തെ പ്രധാനവാർത്തകൾ

മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർമാർക്ക് പട്ടികയിൽ തങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്താൻ ഇന്ന് മുതൽ അവസരം ഉണ്ടാകും. വയനാട് പുനരധിവാസവും മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി നിർമ്മിച്ച മാതൃക ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പും ഇന്ന് നടക്കും. …

കളഞ്ഞു കിട്ടിയ രണ്ടുലക്ഷത്തിന്റെ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു: സത്യസന്ധതക്കു മാതൃകയായി കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ്

കാസർകോട് :ആരിക്കാടിയിൽ കളഞ്ഞുകിട്ടിയ രണ്ടുലക്ഷം രൂപ വിലവരുന്ന സ്വർണ പാദസരം കോട്ടക്കാറിലെ ഇലക്ട്രിഷ്യൻ ഇല്യാസ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ഇല്ല്യാസിന്റെ മാതൃകാ പരമായ സത്യ സന്ധതയെ നാടു പ്രകീർത്തിക്കുന്നു.ആരിക്കാടിയിലെ മറ്റൊരു സാമൂഹ്യ പ്രവർത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നരപവൻ പാദസരം ആഴ്ചകൾക്ക് മുമ്പ് അരിക്കാടിയിൽ നഷ്ടപ്പെട്ടിരുന്നു. വീട്ടുകാർ അത്എല്ലായിടത്തും അരിച്ചുപെറു ക്കിയെങ്കിലുംകണ്ടെത്താൻ കഴിയാതെ വിഷമിക്കുകയായിരുന്നു.പാദസരം ലഭിക്കാത്തതിന്റെ നിരാശ അവരെ വേട്ടയാടുകയായിരുന്നു.ഇതിനിടയിലാണ്‌ തെരുവ് വിളക്ക് നന്നാക്കാനായി ഇല്യാസ് ആരിക്കാ ടിയിലെത്തിയത്.വഴിയരികിൽ കിടന്നു തിളങ്ങിയ പാദസരം ഇല്യാസ് കൈയിലെടുത്തു. അത് …