കുമ്പള കോട്ടക്കാര്‍ റോഡില്‍ അക്രമം: നേപ്പാള്‍ സ്വദേശി അറസ്റ്റില്‍

കുമ്പള: ഇച്ചിലമ്പാടി കോട്ടക്കാറില്‍ രാത്രിയില്‍ റോഡിലിറങ്ങി ഒച്ചപ്പാടും ആക്രമവും നടത്തുകയായിരുന്ന നേപ്പാള്‍ സ്വദേശി തിക്കര്‍ മല്ല(26)യെ എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പ്രതിയെ മംഗല്‍പാടി ആശുപത്രിയില്‍ വൈദ്യ പരിശോധനക്കു വിധേയനാക്കി.
കോട്ടക്കാറില്‍ റോഡില്‍ നിന്നു ഹിന്ദിയില്‍ ഉച്ചത്തില്‍ ഒരാള്‍ ബഹളമുണ്ടാക്കുകയും റോഡില്‍ നിറുത്തിയിരുന്ന വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്യുന്നെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആ സമയം ഒരാള്‍ റോഡില്‍ ബഹളം വയ്ക്കുകയും ഒരു കാറിന്റെ ചില്ല് അടിച്ചു പൊളിക്കുകയും ചെയ്തതു ശ്രദ്ധയില്‍പ്പെട്ടു. അക്രമിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. എഫ് ഐ ആറില്‍ ഒപ്പു വയ്ക്കാനും വിസമ്മതിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു വൈദ്യ പരിശോധനക്കു ശേഷം അറസ്റ്റു ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page