മഞ്ചേശ്വരം എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധന: കഞ്ചാവുമായി രണ്ട് ബസ് യാത്രക്കാര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ആസാം സ്വദേശിയായ മെഹബൂജ് അഹ്‌മദ് ലാസ്‌ക്കര്‍ (26), മധൂര്‍, പെരിയടുക്കയിലെ എ കെ മന്‍സൂര്‍(35) എന്നിവരാണ് അറസ്റ്റിലായത്. ആസാം സ്വദേശിയുടെ കൈയില്‍ നിന്നു 15 ഗ്രാം കഞ്ചാവും പെരിയടുക്ക സ്വദേശിയില്‍ നിന്നു 20 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് മെഹബൂജ് അഹ്‌മദ് ലാസ്‌ക്കറിനെ …

നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ പിടികൂടിയ ഓട്ടോ ഡ്രൈവര്‍ ഹീറോയായി

കോട്ടയം: നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് ആദരിച്ചു. ഓട്ടോ ഡ്രൈവര്‍ മണര്‍കാട് പുതുപ്പറമ്പില്‍ പി.ആര്‍.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിനി ജ്യോതി(26) പിടിയിലായത്. കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മ രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്‌സ് മോഷ്ടിച്ച് കടന്നു കളയുന്നതിനിടെയാണ് യുവതിയെ ഓട്ടോഡ്രൈവര്‍ മനോജ് പിടികൂടിയത്. തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പോസ്റ്റ് ഓഫിസ് റോഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് …

ചന്തേരയില്‍ 16 കാരിയെ പീഡിപ്പിച്ചു; 15 കാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പോക്‌സോ കേസ്, രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 15 കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര, പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു. മെഡിക്കല്‍ പരിശോധയനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ വില്ലേജിൽ താമസക്കാരനായ പതിനഞ്ചുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവായ 45 കാരന്‍ എന്നിവരാണ് മറ്റു …

മൈക്രോ ഫിനാൻസ് തട്ടിപ്പ് അന്വേഷണം വീണ്ടും: വെള്ളാപ്പള്ളിയെ വിജിലൻസ് ചോദ്യം ചെയ്തു

ചേർത്തല : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ വിജിലൻസ് സംഘം ചോദ്യം ചെയ്തു . ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റ് എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2016 ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് വിജിലൻസ് കേസെടുത്തത്. സംഘം മൈക്രോ ഫിനാൻസുമായി …

ജയിലിൽ കിടക്കാനുള്ള കൊതി മൂത്ത് കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചു; പോലീസ് പിടിച്ചെങ്കിലും ജയിലിൽ അടുപ്പിക്കാതെ ജാമ്യത്തിൽ വിട്ടു; നിരാശനായി 44 കാരൻ

കൊല്ലം : ജയിലിൽ കിടക്കണമെന്ന ആശ സാധിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതെ വന്നതിനെത്തുടർന്നു അവസാന കൈക്കു കൊല്ലം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ച 44കാരനെ പോലീസ് സമർത്ഥമായി പിടിച്ചു. ജയിലിലേക്കുള്ള വഴി എളുപ്പത്തിൽ ഉറപ്പാക്കാൻ 50 മിനുട്ടിനുള്ളിൽ തന്നെ പിടിച്ചില്ലെങ്കിൽ ബോംബ് പൊട്ടും എന്നും ഭീഷങ്ങി ഉയർത്തി. വ്യാഴാഴ്ച ഇയാൾ നടത്തിയ ഭീഷണിയെത്തുടർന്നു പോലീസും ബോംബ് സ്കോഡും ഡോഗ് സ്കോഡും കളക്ടറേറ്റിൽ എത്തി മുക്കും മൂലയും പരിശോധിച്ചു വെങ്കിലും …

വയനാട് മുത്തങ്ങയിൽ ബസ് യാത്രക്കാരിൽ നിന്ന് 41.5 ഗ്രാം എംഡി എം എ പിടിച്ചു ; രണ്ടുപേർ റിമാൻഡിൽ

കോഴിക്കോട് : വയനാട് മുത്തങ്ങ പൊൻകുഴിയിൽ ബസ് യാത്രക്കാരായ രണ്ടുപേരിൽനിന്ന് 41.5ഗ്രാം എംഡിഎംഎ പിടിച്ചു. കോഴിക്കോട് ഫറൂക്കിലെ ചെമ്പ്രയിൽ മുഹമ്മദ് ആഷിക് ,മലപ്പുറം വണ്ടൂർ വാണിയമ്പലത്തെ അഭിൻ സൂര്യ എന്നിവരെ അറസ്റ്റ് ചെയ്തു. 2024ൽ മുത്തങ്ങയിൽ വച്ച് 53 . 900 ഗ്രാം മെത്താം ഫിറ്റാമിനു മായി മുഹമ്മദ് ആഷിക്ക് അറസ്റ്റിലായിരുന്നു. സുൽത്താൻബത്തേരി എക്സൈസ് ഇൻസ്പെക്ടർ എംകെ സുനിലിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ സുൽത്താൻബത്തേരി കോടതി റിമാൻഡ് ചെയ്തു. 20 വർഷം വരെ കഠിന തടവു …

ഇന്നത്തെ പ്രധാന വാർത്തകൾ

അറബിക്കടലിൽ ന്യൂനമർദ്ദ മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എൽഡിഎഫ് സീറ്റ് ചർച്ചകളിലേക്ക്. പരസ്പര ചർച്ച ഉടൻ പൂർത്തിയാക്കാൻ തീരുമാനം. യുഡിഎഫും സീറ്റ് ചർച്ചകളിൽ. വയറ്റിൽ കത്രികയുമായി വീട്ടമ്മയുടെ ദുരിത ജീവിതം. അഞ്ചുവർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിനുള്ളിൽ കത്രിക ഉപേക്ഷിച്ചതുമൂലം ബുദ്ധിമുട്ടിലായ ഉഷയ്ക്ക് അമൃതയിൽ ചികിത്സ. കേരള ക്രിക്കറ്റ് അസോസിയേഷൻ ബദിയഡുക്കയിൽ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊളിക്കാനുള്ള നീക്കത്തിനു വീണ്ടും ഹൈക്കോടതി …