കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ഇരുമ്പുവടി കൊണ്ട് കൈകാലുകളില്‍ ഗുരുതരമായി അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കല്‍പ്പന ഹൗസില്‍ ഇബ്രാഹിം ഖലീല്‍ (32) ആണ് അക്രമത്തിനു ഇരയായത്. സാരമായി പരിക്കേറ്റ ഇദ്ദേഹം ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശികളായ ബാദിഷ,ലത്തീഫ് കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കുഞ്ചത്തൂര്‍, ജലാലിയ മസ്ജിദിനു സമീപത്താണ് സംഭവം.






