നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍. ഡോക്ടര്‍ക്കെതിരെ കുഞ്ഞിന്റെ അച്ഛന്‍ കൈക്കൂലി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഡോക്ടര്‍ക്ക് അവരുടെ മുറിയില്‍ ചെന്ന് 5000 രൂപ നല്‍കിയതായും അവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ആയിരുന്ന ഡോ. ബിന്ദു സുന്ദറിനെ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

ഡോക്ടര്‍ ബിന്ദുവിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേക്ക് പോകുന്നുവെന്ന പരാതിയില്‍ ഡോ. ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page