കൊളംബോ : ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് വീമ്പിളക്കിയിരുന്ന പാകിസ്ഥാനെ ഇന്ത്യ അടിച്ചോടിച്ചു. ടി – 20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ, പാകിസ്താനെ 61 റൺസിന് തകർത്തു.
ഇന്ത്യ സൂപ്പർ എട്ടിലേക്കു കുതിച്ചു .കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന തീ പാറിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു. വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 144 റൺസിന് ദയനീയമായി പുറത്തായി. ഇന്ത്യൻ ബൗളർമാരായ ജസ്പ്രീത് , ഹാർദിക് പാണ്ഡ്യ, അയ്സർ പട്ടേൽ,വരുൺ ചക്ര വർത്തി, എന്നിവർ രണ്ടു വീതവും കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കിയതോടെ പാക്കിസ്ഥാൻ്റെ ബാറ്റിങ് തകർന്നു. പാകിസ്ഥാൻ്റെ ടോപ്പ് സ്കോററായ ഉസ്മാൻ ഖാൻ34 പന്തിൽ നിന്നു 44 റൺസെടുത്തു. ഇന്ത്യയുടെ സൂര്യകുമാർ യാദവ് 29 പന്തിൽ നിന്നു 32 റൺസും ശിവം 27വും തിലക് വർമ്മ 25 വും റൺസെടുത്തു. 18 ന് ഇന്ത്യ, നെതർലൻ്റിനെ നേരിട്ടും.







