ഹിമാചലില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഗ്യാസ് ചോര്‍ച്ച; നാലു പേര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: മാരകമായ മീതലെന്‍ ഡി ക്ലോറൈഡ് ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നു ഹിമാചല്‍ പ്രദേശിലെ പാലവോന്റയിലുള്ള തിരുപ്പതി ലൈഫ് സയന്‍സ് ഫാക്ടറിയിലെ നാലു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ വാതക ചോര്‍ച്ചയില്‍ എട്ടു തൊഴിലാളികള്‍ക്കു ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരില്‍ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്നു രണ്ടു പേരെ വിട്ടയച്ചു. ചികിത്സ തുടരുന്നുണ്ട്. മറ്റു രണ്ടുപേരും ചികിത്സയിലാണ്. സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രകടമായ അവഗണനയ്ക്കു ഫാക്ടറി ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്ഥലം എംപി പറഞ്ഞു.

താനെയില്‍ താമസസ്ഥലത്തു തീപിടിത്തം; ആറു പേര്‍ക്കു പരിക്ക് 40 ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചു

മുംബൈ: താനെയില്‍ 40 ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു.
ഡോമ്പിവ്‌ലി, സഗാവോത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. താമസസ്ഥലത്തെ വാഹന പാര്‍ക്കിംഗില്‍ നിറുത്തിയിരുന്ന ഇരുചക്ര വാഹനങ്ങളാണ് കത്തി നശിച്ചത്. ഒരു സ്ത്രീക്കു രൂക്ഷമായ പൊള്ളലേറ്റു. തീപിടിത്തമുണ്ടായതറിഞ്ഞു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. മറ്റു നാലു പേര്‍ക്കു നിസാര പരിക്കുമുണ്ടെന്നു ഡോമ്പ് വ്‌ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി നാം ദേവ് ചൗധരി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page