ശോഭിക വെഡിങ് മാളിൽ തീപിടുത്തം ; ഫയർ ഫോഴ്സിൻ്റെ സമയോചിത ഇടപെടൽ തീ നിയന്ത്രണവിധേയമാക്കി

കാസർകോട്:അടുത്തിടെ പ്രവർത്തനമാരംഭിച്ച കാസർകോട് ശോഭിക വെസ്സിംഗ് സെൻ്ററിൽ ഞായറാഴ്ച സന്ധ്യക്കു ണ്ടായ തീപിടുത്തം ഫയർഫോഴ്സിന്റെസമയോചിത ഇടപെടലിനെ തുടർന്ന് നിയന്ത്രണവിധേയമാക്കി. തീപിടിത്തവുണ്ടായുടനെ ഇടപാടുകാരും ജീവനക്കാരും പുറത്തിറങ്ങിയതും വസ്ത്രവ്യാപാര കേന്ദ്രത്തിലെ അഗ്നി ശമന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയതും തീ ആളിപ്പടരുന്നത് തടയാൻ സഹായിച്ചു. ശോഭികാസെൻ്ററിൻ്റെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കും തീപിടിത്തത്തിനുകാരണമെന്നു കരുതുന്നു. ഫയർ ഫോഴ്സിൻ്റെ മൂന്നു യൂണിറ്റികൾ തീ കെടുത്തുന്നതിനു രംഗത്തുണ്ടായിരുന്നു. സ്റ്റേഷൻ മാസ്റ്റർ കെ . ഹർഷ രക്ഷാ വിഭാഗം ഓഫീസർമാരായ സണ്ണി ഇമ്മാനുവൽ, സുകു , അതുൽ രവി, ഗോപികൃഷ്ണ, ജിനു തോമസ് ,സന്തു, സാദിഖ്, ഏഞ്ചൽ ,ഷൈജു, വിജിത് നാഥ് , സുദേവ്, അനന്തു ഉണ്ണികൃഷ്ണൻ, പ്രസാദ് എന്നിവർ ചേർന്നണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിത്തത്തെത്തുടർന്ന് എം.ജി. റോഡിൽ ഗതാഗതക്കുരുക്കു അനുഭവപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page