കൊല്ലം : കൊല്ലത്ത് കാട്ടുപോത്തിനെ വീട്ടു പരിസരത്ത് അവശനിയിൽ കണ്ടെത്തി. കുളത്തുപ്പുഴ പതിനാറാം ഏക്കറിലെ നാഷിമിൻറെ വീട്ടു പരിസരത്താണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. സംഭവം നാട്ടുകാരെ അമ്പരപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് ഡോക്ടർ കാട്ടു പോത്തിനു ചികിത്സ നൽകി. അഞ്ചൽ സി.എഫ്.ഒ. സ്ഥലത്തെത്തിയിരുന്നു. വീടിനടുത്ത് നിന്ന് കാട്ടുപോത്തിനെ മാറ്റാനും ആരോഗ്യം സംരക്ഷിച്ചു ഉറപ്പാക്കും വരെ പരിചരണം നൽകാനും അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ജീവനക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.







